Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയിൽ തൊഴിലില്ല-...

ഇന്ത്യയിൽ തൊഴിലില്ല- ​ രഘുറാം രാജൻ

text_fields
bookmark_border
ഇന്ത്യയിൽ തൊഴിലില്ല- ​ രഘുറാം രാജൻ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ തൊഴിലുകൾ സൃഷ്​ടിക്കപ്പെടുന്നില്ലെന്ന്​ മുൻ ആർ.ബി.​െഎ ഗവർണർ രഘുറാം രാജൻ. വികസനം എല് ലാവരിലേക്കും എത്തുന്നില്ലെന്നും രഘുറാം രാജൻ കുറ്റപ്പെടുത്തി. യൂണിവേഴ്​സിറ്റി ഒാഫ്​ ചി​ക്ക​ാഗോയിൽ നടന്ന സാമ്പത്തിക വിദ്​ഗധരുടെ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

90,000 റെയിൽവേ ഒഴിവുകൾക്കായി 25 മില്യൺ അപേക്ഷകരാണ്​ ഉള്ളത്​. ഉയർന്ന ശമ്പളവും ഇത്തരം ജോലികൾക്ക്​ ലഭിക്കുന്നില്ല. ഇന്ത്യൻ സമ്പദ്​വ്യവസ്ഥ തകർച്ച നേരിടുകയാണെന്നും രഘുറാം രാജൻ പറഞ്ഞു. കഴിഞ്ഞ 25 വർഷത്തിനുള്ള ഏഴ്​ ശതമാനം വളർച്ചാ നിരക്കെന്ന ഇന്ത്യയുടെ നേട്ടം മികച്ചതാണ്​. എന്നാൽ, ചിലർക്ക്​ ഇതി​​​​െൻറ ആനുകൂല്യങ്ങൾ ലഭിക്കു​േമ്പാൾ മറ്റ്​ ചിലർക്ക്​ കിട്ടുന്നില്ല. അസമത്വം രാജ്യത്ത്​ വർധിച്ച്​ വരികയാണെന്നും അദ്ദേഹം വ്യക്​തമാക്കി.

കർഷകർ രാജ്യത്ത്​ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന്​ പറഞ്ഞ മുൻ റിസർവ്​ ബാങ്ക്​ ഗവർണർ സ്​ത്രീകൾ തൊഴിൽ മേഖലയിൽ നിന്ന്​ പിന്നാക്കം പോകുന്നതിലെ ആശങ്കയും പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raghuram rajanmalayalam newsJob crisisRBI Governer
News Summary - India’s growth not creating enough jobs: Raghuram Rajan-Business news
Next Story