കള്ളപ്പണ നിരോധന നിയമപ്രകാരം അംബാനി​ കുടുംബത്തിന്​ നോട്ടീസ്​

08:00 AM
14/09/2019
mukesh-ambani-23

ന്യൂഡൽഹി: വ്യവസായി മുകേഷ്​ അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പ്​ നോട്ടീസ്​ നൽകിയതായി റിപ്പോർട്ട്​. വിദേശ ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച വിവരം തേടിയാണ്​​ നോട്ടീസ്​ നൽകിയിരിക്കുന്നത്​. മു​േകഷ്​ അംബാനി, ഭാര്യ നീത അംബാനി, മക്കളായ ആകാശ്​ അംബാനി, ആനന്ദ്​ അംബാനി, ഇഷ അംബാനി എന്നിവർക്ക്​ ​ആദായ നികുതി വകുപ്പ്​ നോട്ടീസ്​ നൽകിയെന്ന്​ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നു​​. 

2019 മാർച്ച്​ 28നാണ്​ ആദായ നികുതി വകുപ്പ്​ അംബാനിക്ക്​ നോട്ടീസയച്ചത്​. 2015ലെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ്​ നോട്ടീസ്​. ജനീവയിലെ എച്ച്​.എസ്​.ബി.സി ബാങ്കിലെ നിക്ഷേപത്തെ കുറിച്ച്​ വിശദീകരണം ചോദിച്ചാണ്​ നോട്ടീസ്​​. മുകേഷ്​ അംബാനിക്കും കുടുംബത്തിനും എച്ച്​.എസ്​.ബി.സി ബാങ്കിൽ കള്ളപണ നിക്ഷേപമുണ്ടെന്നാണ്​ സംശയം. 

അതേസമയം, നോട്ടീസ്​ ലഭിച്ചുവെന്ന വാർത്തകൾ നിഷേധിച്ച്​ റിലയൻസ്​ രംഗത്തെത്തി. എന്നാൽ, വാർത്തകളോട്​ കൂടുതൽ പ്രതികരണം നടത്താൻ അവർ തയാറായിട്ടില്ല. 

Loading...
COMMENTS