കോവിഡ്​ 19: 2009നേക്കാൾ വലിയ സാമ്പത്തിക മാന്ദ്യമുണ്ടാകും -ഐ.എം.എഫ്​

12:15 PM
24/03/2020

വാഷിങ്​ടൺ: കോവിഡ്​ 19 വൈറസ്​ ബാധ മൂലം 2009നേക്കാൾ വലിയ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന്​ അന്താരാഷ്​ട്ര നാണയനിധി. ഐ.എം.എഫ്​ മേധാവി ക്രിസ്​റ്റലീന ജോർജിയേവയാണ്​ വൻ പ്രതിസന്ധിയെ കുറിച്ചുള്ള മുന്നറിയിപ്പ്​ നൽകിയത്​.

വികസിത രാജ്യങ്ങൾ അവികസിത രാജ്യങ്ങളെ പിന്തുണക്കണം. ഇത്തരം രാജ്യങ്ങളിൽ നിന്ന്​ മൂലധനം വൻതോതിൽ പുറത്തേക്ക്​ ഒഴുകുകയാണ്​. ഒരു ട്രില്യൺ ഡോളർ വായ്​പ നൽകാൻ ഐ.എം.എഫ്​ തയാറാണെന്നും ക്രിസ്​റ്റലീന പറഞ്ഞു.

ആഗോളതലത്തിലെ അടച്ചിടൽ മൂലം വൻ പ്രതിസന്ധിയാണ്​ വരാനിരിക്കുന്നതെന്ന്​ ജോർജിയേവ ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാർക്ക്​ മുന്നറിയിപ്പ്​ നൽകി. 2009ൽ സാമ്പത്തിക മാന്ദ്യമുണ്ടായപ്പോൾ ഇന്ത്യയേയും ചൈനയേയും പോലുള്ള സമ്പദ്​വ്യവസ്ഥകൾ പിടിച്ചു നിന്നിരുന്നു. എന്നാൽ, കോവിഡ്​ മൂലം ഈ സമ്പദ്​വ്യവസ്ഥകളും തകർന്നടിയുമെന്നാണ്​ ഐ.എം.എഫ്​ മേധാവി നൽകുന്ന സൂചന

Loading...
COMMENTS