വായ്പാ കേസ്: ചന്ദ കൊച്ചാറും ദീപക് കൊച്ചാറും ഇ.​​ഡിക്ക് മുമ്പാകെ ഹാജരായി

12:58 PM
13/05/2019
Chanda-Kochhar-Deepak-Kochhar

ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ -വിഡിയോകോൺ വായ്പാ കേസിൽ ഐ.സി.ഐ.സി.ഐ മുൻ സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും എ​​ൻ​​ഫോ​​ഴ്​​​സ്​​​മ​​െൻറ്​ ഡ​​യ​​റ​​ക്​​​ട​​റേ​​റ്റി​​ന് (ഇ.​​ഡി) മുമ്പാകെ ഹാജരായി. തെക്കൻ ഡൽഹി ഖാൻ മാർക്കറ്റിലെ ഇ.​​ഡി ഒാഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. 

നേരത്തെ, മെയ് മൂന്നിന് ഹാജരാകാനാണ് ചന്ദ കൊച്ചാറിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സമയം നീട്ടി വാങ്ങുകയായിരുന്നു. ദീപക് കൊച്ചാറിന്‍റെ സഹോദരൻ രാജീവ് കൊച്ചാറിനെ ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. 

മാ​​ർ​​ച്ച്​ ഒ​​ന്നി​​ന്​ ച​​ന്ദ കൊ​​ച്ചാ​​റി​​ന്‍റെയും കു​​ടും​​ബ​​ത്തി​​ന്‍റെയും വി​​ഡി​​യോ​​കോ​​ൺ ചെ​​യ​​ർ​​മാ​​ൻ വേ​​ണു​​ഗോ​​പാ​​ൽ ദൂ​​തിന്‍റെ​​യും മും​​ബൈ, ഔ​​റം​​ഗ​​ബാ​​ദ് എന്നിവിടങ്ങളിലെ വീ​​ടു​​ക​​ളി​​ലും സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ലും എ​​ൻ​​ഫോ​​ഴ്​​​സ്​​െ​​മന്‍റ്​ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു.

2009-2011 കാലയളവിൽ വ​​ഴി​​വി​​ട്ട്​ വി​​ഡി​​യോ​​കോ​​ൺ ഗ്രൂ​​പ്പി​​ന്​ 1,875 കോ​​ടി വാ​​യ്​​​പ ന​​ൽ​​കി​​യ​​തി​​ന്​ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ നി​​യ​​മ​​പ്ര​​കാ​​രം ച​​ന്ദ കൊ​​ച്ചാ​​റി​​നും ദീ​​പ​​ക്​ കൊ​​ച്ചാ​​റി​​നും വേ​​ണു​​ഗോ​​പാ​​ൽ ദൂ​​തി​​നും എ​​തി​​രെ ഈ ​​വ​​ർ​​ഷം ആ​​ദ്യം എ​​ൻ​​ഫോ​​ഴ്​​​സ്​​​മ​െൻറ്​ ക്ര​​മി​​ന​​ൽ കേ​​സ്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​തി​​രു​​ന്നു. സി.​​ബി.​​ഐ കു​​റ്റ​​പ​​ത്ര​​ത്തി​​​െൻറ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു എ​​ൻ​​ഫോ​​ഴ്​​​സ്​​​മ​െൻറ്​ ന​​ട​​പ​​ടി.
 

Loading...
COMMENTS