Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവൈറ്റ്​ സ്​കൂളിന്​...

വൈറ്റ്​ സ്​കൂളിന്​ ഐ.ബി അംഗീകാരം

text_fields
bookmark_border
white-school-international
cancel

കോഴിക്കോട്​: സ്വകാര്യ രാജ്യാന്തര റെസിഡൻഷ്യൽ സ്​കൂളായ ദി വൈറ്റ്​ സ്​കൂൾ ഇൻറർനാഷണലിന്​ സ്വിറ്റ്​സർലാൻഡിലെ ഇൻറർനാഷണൽ ബക്കലോറിയേറ്റിൻെറ (ഐ.ബി) ഒൗദ്യോഗിക അംഗീകാരം ലഭിച്ചു. ​ഒരു ഐ.ബി ആഗോള സ്​കൂളെന്ന നിലയിൽ വൈറ്റ്​ സ്​കൂൾ ഇൻറർനാഷണൽ ഇതോടെ ലോകമെമ്പാടുമുള്ള ഉന്നത രാജ്യാന്തര സ്​കൂളുകളുടെ ഗണത്തിലേക്ക്​ ഉയർന്നിരിക്കുകയാണ്​. ​

ഐബിയുടെ കർക്കശ നിലവാര മാനദണ്ഡങ്ങൾ പാലിച്ചതിൻെറയും അവ തങ്ങളുടെ പഠന കോഴ്​സുകളിൽ നടപ്പിലാക്കിയതി​​െൻറയും ഫലമായാണ്​ ഈ അംഗീകാരം ലഭിച്ചതെന്ന്​ പ്രിൻസിപ്പൽ ഡോ. രൂപേഷ്​ അറിയിച്ചു. ഐ.ബി. പ്രോഗ്രാമുകളിൽ മികച്ച മൂല്യാധിഷ്​ഠിത വിദ്യാഭ്യാസം നൽകുക മാത്രമല്ല, ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച പഠനാവസരങ്ങളുടെ വാതിലുകൾ വിദ്യാർഥികൾക്കു മുന്നിൽ തുറന്നിടുക കൂടിയാണ് ചെയ്യുന്നത്​​.

നഴ്​സറി മുതൽ ഡിപ്ലോമ വരെ രാജ്യാന്തര തലത്തിലുള്ള ഐ.ബി വിദ്യാഭ്യാസം നൽകുന്ന കേരളത്തിലെ ആദ്യത്തെ ഐ.ബി സ്കൂളായി ദി വൈറ്റ്​ സ്​കൂൾ ഇൻറർനാഷണൽ മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsIB approvalWhite school international
News Summary - IB approval for White school international -business news
Next Story