Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightെഎ.ടി ഭീമൻ...

െഎ.ടി ഭീമൻ കോഗ്​നിസെൻറി​െൻറ അക്കൗണ്ടുകൾ ആദായനികുതി വകുപ്പ്​ മരവിപ്പിച്ചു

text_fields
bookmark_border
െഎ.ടി ഭീമൻ കോഗ്​നിസെൻറി​െൻറ അക്കൗണ്ടുകൾ ആദായനികുതി വകുപ്പ്​ മരവിപ്പിച്ചു
cancel

ന്യൂഡൽഹി: ​ഇന്ത്യയിലെ മുൻനിര ​െഎ.ടി കമ്പനിയായ കോഗ്​നിസ​െൻറി​​െൻറ മുംബൈയിലേയും ചെന്നൈയിലേയും അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ്​ മരവിപ്പിച്ചതായി റിപ്പോർട്ട്​. കോർപ്​സ്​ ബാങ്കിലെ അക്കൗണ്ടുകളാണ്​ വകുപ്പ്​ മരവിപ്പിച്ചത്​. കമ്പനി നൽകിയ ലാഭവിഹിതത്തിന്​ നികുതിയടച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ വകുപ്പി​​െൻറ നടപടി. 

അതേ സമയം, ആദായ നികുതി വകുപ്പി​​െൻറ നടപടികൾ സ്ഥിരീകരിച്ച്​ കോഗ്​നിസ​െൻറ്​ വക്​താവ്​ രംഗത്തെത്തി. ആദായ നികുതി വകുപ്പി​​െൻറ നടപടിക്കെതിരെ കമ്പനി നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ കേസിലെ തുടർനടപടികൾ കോടതി സ്​റ്റേ ചെയ്​തതായും  വക്​താവ്​ അറിയിച്ചു.

ലാഭവിഹതത്തിന്​ നികുതിയായി അടക്കേണ്ട 385 മില്യൺ ഡോളർ നൽകുന്നതിൽ വീഴ്​ച വരുത്തിയെന്ന്​ ആരോപിച്ചാണ്​ കോഗ്​നിസ​െൻറിനെതിരെ ആദായ നികുതി വകുപ്പി​​െൻറ നടപടി. അതേ സമയം, സംഭവത്തെ കുറിച്ച്​ കൂടതൽ പ്രതികരണം നടത്താൻ കമ്പനി വിസമ്മതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT departmentCognisentmalayalam newsAccount freeze
News Summary - I-T Dept freezes Cognizant's bank accounts over alleged Rs 2,500 crore tax evasion-Business news
Next Story