Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമിസ്​ത്രിയുടെ...

മിസ്​ത്രിയുടെ പുറത്താക്കൽ; വെളിപ്പെടുത്തലുമായി മുൻ സഹപ്രവർത്തകൻ

text_fields
bookmark_border
cyrus-mistry
cancel

ന്യൂഡൽഹി: ടാറ്റ സൺസ്​ ചെയർമാൻ സ്​ഥാനത്തുനിന്ന്​ സൈറസ്​ മിസ്​ത്രിയെ പുറത്താക്കുന്നതിലേക്ക്​ നയിച്ച സംഭവങ്ങൾ വെളിപ്പെടുത്തി മുൻ സഹപ്രവർത്തകൻ നിർമാല്യ കുമാർ. മിസ്​ത്രിയുടെ ഭാഗം കേൾക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ്​ പുറത്താക്കിയതെന്ന്​ നിർമാല്യ കുമാർ ത​​െൻറ ​േബ്ലാഗിൽ കുറിച്ചു.

2016 ഒക്​ടോബർ 24ലെ ടാറ്റ ഗ്രൂപ്പി​​െൻറ ബോർഡ്​ യോഗത്തിന്​ തെട്ടുമുമ്പ്​ താൻ പുറത്താക്കപ്പെടാൻ പോകുന്നെന്ന്​ മിസ്​ത്രി ഭാര്യ റോഹിഖക്ക്​ സന്ദേശം അയച്ചിരുന്നു. ടാറ്റ ട്രസ്​റ്റ്​ താങ്കളെ ഒഴിവാക്കാൻ തീരുമാനിച്ചെന്നും ഒന്നുകിൽ രാജിവെക്കാം അല്ലെങ്കിൽ പുറത്താക്കൽ നടപടിയെ അഭിമുഖീകരിക്കാമെന്നും യോഗത്തിന്​ മുമ്പ്​ ബോർഡ്​ അംഗം നിതിൻ നോറിയ മിസ്​ത്രിയെ വിളിച്ചുവരുത്തി പറഞ്ഞു. ബോർഡ്​ മീറ്റിങ്ങിൽ എന്ത്​ തീരുമാനിക്കാനും നിങ്ങൾക്ക്​ സ്വാതന്ത്ര്യമുണ്ടെന്നും തനിക്കാവുന്നത്​ താനും ചെയ്യാമെന്നുമായിരുന്നു മിസ്​ത്രിയുടെ പ്രതികരണം. 

പിരിച്ചുവിടുന്നതിന്​ 15 ദിവസം മുമ്പ്​ ​ബന്ധപ്പെട്ട ഉദ്യോഗസ്​ഥന്​ നോട്ടീസ്​ നൽകണമെന്ന വ്യവസ്​ഥ പാലിച്ചില്ലെന്ന്​ മിസ്​ത്രി യോഗത്തിൽ വാദിച്ചെങ്കിലും അത്​ വേണ്ടെന്ന്​ തങ്ങൾക്ക്​ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു മാനേജ്​മ​െൻറി​​െൻറ മറുപടി. ബോർഡിലെ എട്ടിൽ ആറ്​ അംഗങ്ങൾ പുറത്താക്കൽ പ്രമേയത്തെ പിന്തുണച്ചപ്പോൾ സ്വതന്ത്രഅംഗം ഫരീദ ഖംഭാട്ട, ഫിനാൻസ്​ ഡയറക്​ടർ ഇസ്​ഹാത്​ ഹുസൈൻ എന്നിവർ വോട്ടിങ്ങിൽനിന്ന്​ വിട്ടുനിന്നു. 

 മിസ്​ത്രി രൂപംനൽകിയ ഗ്രൂപ്​ ഒാഫ്​ എക്​സിക്യൂട്ടിവിൽ അംഗമായിരുന്നു നിർമാല്യ കുമാർ. നിലവിൽ സിംഗപ്പുർ മാനേജ്​മ​െൻറ്​ സർവകലാശാലയിലെ ലീ കോങ്​ ചിയാൻ സ്​കൂൾ ഒാഫ്​ ബിസിനസിൽ മാർക്കറ്റിങ്​ വിഷയത്തിലെ പ്രഫസറാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chairmantata sonsmalayalam newsCyrus P MistryRohiqaTata TrustsConfidence
News Summary - I am being sacked, Mistry texted wife before board meet-Business News
Next Story