Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതുടങ്ങിയത്​ 75,000...

തുടങ്ങിയത്​ 75,000 രൂപയിൽ; ദുരൂഹം വാവേയുടെ വഴികൾ

text_fields
bookmark_border
huawei
cancel

ഇക്കഴിഞ്ഞ ജൂലൈ 15നാണ്​ വാവേയ്​ക്ക്​ വിസാ നിരോധനമേർപ്പെടുത്തുമെന്ന്​ യു.എസ്​ അറിയിച്ചത്​. യു.എസ്​-ചൈന വ്യാപാര യുദ്ധത്തി​െല ഏറ്റവും അവസാനത്തെ നടപടിയായിരുന്നു ഇത്​. ലോകം 5ജിയിലേക്ക്​ ചുവടുവെക്കാനിരിക്കേയാണ്​ ട്രംപി​​െൻറ പുതിയ പ്രഖ്യാപനം. ഡോണൾഡ്​​് ട്രംപി​​െൻറ സമ്മർദത്തിന്​ വഴങ്ങി പല രാജ്യങ്ങളും വാവേയ്​ക്ക്​ മേൽ നേരത്തെ തന്നെ വിലക്കി​​െൻറ വാളുയർത്തിയിരുന്നു. യു.കെ അടക്കമുള്ള പാശ്​ചാത്യരാജ്യങ്ങൾ വാവേയെ വിലക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. ആസ്​ട്രേലിയ, ന്യൂസിലാൻഡ്​, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം 5ജി നെറ്റ്​വർക്കിൽ വാവേയ്​ ഉപകരണങ്ങൾ ഉപയോഗിക്കില്ലെന്ന്​ വ്യക്​തമാക്കിയിട്ടുണ്ട്​.

ചൈനയുടെ സമ്പദ്​വ്യവസ്ഥയുടെ ഉയർച്ചക്ക്​ സമാന്തരമാണ്​ വാവേയുടേയും വളർച്ച. തുറന്ന സമ്പദ്​വ്യവസ്ഥയായി ചൈന രൂപാന്തരപ്പെടുന്ന 1980കളുടെ അവസാനത്തിലാണ്​ വാവേയുടേയും ഉദയം. 73,000 രൂപ മൂലധനമാക്കി ഷെൻസെൻ എന്ന മത്സ്യബന്ധന ഗ്രാമത്തിൽ 1987ലാണ്​​ കമ്പനിയുടെ തുടക്കം. മൂന്ന്​ പതിറ്റാണ്ടുകൾക്കിപ്പുറം ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്​വ്യവസ്ഥയായി വളർന്നു. വാവേയ്​ ഒന്നാം നമ്പർ കമ്പനിയായും മാറി.

വാവേയുടെ ഉടമസ്ഥനാരാണെന്നതിൽ ഇനിയും അഭ്യൂഹങ്ങൾ തുടരുകയാണ്​. വാവേയുടെ സ്ഥാപകനായ റെൻ സെൻങ്​ഫി 1944ൽ ഗ്വാൻഷുവിലെ ഗ്രാമീണ പ്രദേശത്താണ്​ ജനിച്ചത്​. ചോങ്​ക്വിൻ ഇൻസ്​റ്റിറ്റ്യൂട്ടിലെ സിവിൽ എൻജിനീയറിങ്​ പഠനത്തിന്​ ശേഷം 1974 ​ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമിയിൽ ചേർന്നു. ചൈനയിൽ നിർമ്മിക്കുന്ന കെമിക്കൽ ഫൈബർ ഫാക്​ടറിയുടെ മേൽനോട്ട ചുമതലയായിരുന്നു സൈന്യം അദ്ദേഹത്തിന്​ നൽകിയത്​. പിന്നീട്​ ഡെപ്യൂട്ടി റെജിമ​െൻറൽ ചീഫ്​ വരെയായ റെൻ 1983ൽ സൈന്യത്തിൽ നിന്ന്​ പഠിയിറങ്ങി. 
 
ആർമി എൻജിനിയറിങ്​ വിഭാഗത്തെ പിരിച്ചു വിട്ടതിനെ തുടർന്നായിരുന്നു റെന്നി​​െൻറ പടിയിറക്കം. പിന്നീട്​ നാല്​ വർഷങ്ങൾക്ക്​ ശേഷം അദ്ദേഹം വാവേയ്​ക്ക്​ തുടക്കം കുറിച്ചു. കമ്പനിയുടെ ഒരു ശതമാനം ഒാഹരി മാത്രമാണ്​ റെന്നി​​െൻറ ഉടമസ്ഥതയിലുള്ളത്​. ശേഷിക്കുന്ന 99 ശതമാനവും വാവേയ്​ ഇൻവെസ്​റ്റ്​മ​െൻറ്​ ആൻഡ്​ ഹോൾഡിങ്​ ട്രേഡ്​ യൂനിയ​​െൻറ ഉടമസ്ഥതയിലാണ്​​. ചുരുക്കത്തിൽ  തൊഴിലാളികൾ തന്നെയാണ്​ വാവേയുടെ ഉടമസ്ഥരെന്നാണ്​ കമ്പനിയുടെ അവകാശവാദം. 

എന്നാൽ, ഇത്​ അംഗീകരിച്ച്​ കൊടുക്കാൻ പലരും ഇപ്പോഴും തയാറല്ല. ചൈനയിലെ കമ്യൂണിസ്​റ്റ്​ സർക്കാറിനോട്​ കൂറുപുലർത്തുന്ന ഒരുപറ്റം ആളുകളാണ്​ വാവേയെ നിയന്ത്രിക്കുന്നതെന്ന വാദമുണ്ട്​. സ്ഥാപകനായ റെന്നിനെ മുന്നിൽ നിർത്തി ചൈനീസ്​ സർക്കാർ തന്നെയാണ്​ വാവേയുടെ ഉടമസ്ഥരെന്ന വാർത്തകളും പുറത്ത്​ വന്നിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും വാവേയൊ ചൈനയോ പ്രതികരിച്ചിട്ടില്ല.

ഇറാൻ ബന്ധത്തെ തുടർന്ന്​ വ​ാവേയ്​ സി.എഫ്​.ഒയെ കാനഡ അറസ്​റ്റ്​ ചെയ്​തത്​ പുതിയ പോർമുഖം തുറന്നിരുന്നു. യു.എസ്​ നിർദേശത്തെ തുടർന്നായിരുന്നു അറസ്​റ്റ്​. കാനഡ പൗരൻമാരെ അറസ്​റ്റ്​ ചെയ്​താണ്​ ചൈന ഇതിന്​ മറുപടി നൽകിയത്​. നിരോധനത്തിലൂടെ വാവേയെ ഇനിയും പ്രതിസന്ധിയിലാക്കാനാണ്​ അമേരിക്കയുടെ ശ്രമം.

രാജ്യത്തി​​െൻറ 3ജി, 4ജി നെറ്റ്​വർക്കുകളുടെ ചാലകശക്​തിയായ വാവേയ്​ ഇക്കുറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്​ ഇന്ത്യയും. 59 ചൈനീസ്​ ആപ്പുകളുടെ നിരോധനത്തിന്​ പിന്നാലെ 5ജിയിൽ നിന്ന്​ വാവേയെ മാറ്റി നിർത്താനാണ്​ നീക്കം. ഏകദേശം 12,000 കോടിക്ക്​ മുകളിലാണ്​ ഇന്ത്യയിൽ നിന്നുള്ള 2018-19 സാമ്പത്തിക വർഷത്തിലെ വാവേയുടെ ലാഭം.  


 

Show Full Article
TAGS:huaweichinaUS-China trade warbusiness news
News Summary - Huawei | The race to dominate future tech-Business news
Next Story