മോദി ഭരണത്തിൽ ഓഹരി വിപണിയിൽ റിലയൻസിനുണ്ടായത്​ വൻ നേട്ടം

15:43 PM
22/05/2019
mukesh-ambani-24

ന്യൂഡൽഹി: നരേന്ദ്ര​ മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരണകാലത്ത്​ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിന്​ ഓഹരി വിപണിയിൽ വൻ നേട്ടം. ഓഹരി വിപണിയിലെ മൂലധന കണക്കിൽ വൻ മുന്നേറ്റമാണ്​ റിലയൻസ്​ കഴിഞ്ഞ അഞ്ച്​ വർഷം കൊണ്ട്​ നടത്തിയത്​. 

രണ്ടാം യു.പി.എ സർക്കാറി​​​െൻറ ​കാലത്ത്​ ഓഹരി വിപണിയിൽ റിലയൻസി​​​െൻറ മൂലധനത്തിലുണ്ടായ വർധനവ്​ കേവലം 11,684 കോടി രൂപ മാത്രമാണ്​. എന്നാൽ എൻ.ഡി.എ സർക്കാറി​​​െൻറ ഭരണകാലത്ത്​ റിലയൻസി​​​െൻറ മൂലധനം 4.84 ലക്ഷം കോടിയായി വർധിച്ചു. വ്യത്യസ്​തമായ നിരവധി ബിസിനസുകളിൽ പണമിറക്കിയതോടെയാണ്​ കൂടുതൽ പേർ കമ്പനി ഓഹരികളിൽ നിക്ഷേപിച്ചത്​. ടെലികോം, റീടെയിൽ തുടങ്ങിയ വിവിധ മേഖലകളിൽ റിലയൻസ്​ നിക്ഷേപം നടത്തിയതോടെ കമ്പനിയിലേക്ക്​ കോടികൾ ഒഴുകുകയായിരുന്നു. റിലയൻസി​​​െൻറ പദ്ധതികൾക്ക്​ മോദി സർക്കാറി​​​െൻറ പിന്തുണയുമുണ്ടായിരുന്നു.

അതേസമയം, ടാറ്റ ഗ്രൂപ്പിന്​ മോദി സർക്കാറിന്​ കീഴിൽ കാലിടറി. യു.പി.എ ഭരണകാലത്ത്​ ഉണ്ടാക്കിയ നേട്ടം ടാറ്റക്ക്​ നില നിർത്താനായില്ല. ആഗോളവിപണിയിൽ ആഡംബര കാറുകൾക്ക്​  ആവശ്യകത കുറഞ്ഞത്​ ടാറ്റമോ​ട്ടോഴ്​സിനെ പ്രതിസന്ധിയിലാക്കി. ആഗോളവ്യാപാര യുദ്ധം മൂലം സ്​റ്റീലി​​​​െൻറ ആവശ്യകതയിലുണ്ടായ കുറവ്​ ടാറ്റ സ്​റ്റീലിനും തിരിച്ചടിയായി. ഗൗദം അദാനിയുടെ അദാനി ഗ്രൂപ്പും മോദി ഭരണകാലത്ത്​ വിപണിയിൽ നിന്ന്​ നേട്ടമുണ്ടാക്കിയ മറ്റൊരു കമ്പനി. 

Loading...
COMMENTS