Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇനി ഹോട്ടൽ ഭക്ഷണം...

ഇനി ഹോട്ടൽ ഭക്ഷണം കഴിച്ചാൽ കീശ കീറും

text_fields
bookmark_border
Hotel-food
cancel

തിരുവനന്തപുരം: ജി.എസ്​.ടി നിലവിൽ വരുന്നതി​​​െൻറ പശ്​ചാത്തലത്തിൽ വിലക്കയറ്റമുണ്ടാവില്ലെന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു. ​ഹോട്ടൽ ഭക്ഷണത്തിനുൾപ്പടെ വിലകയറ്റത്തിലേക്കാണ്​ രാജ്യം നീങ്ങുന്നത്​. നിത്യോപയോഗ സാധനങ്ങൾക്ക്​ ജി.എസ്​.ടിയിൽ നികുതി ചുമത്തുന്നില്ല. ഇൗയൊരു സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണത്തിന്​ വില കൂടില്ലെന്നായിരുന്നു നേരത്തെയുണ്ടായ പ്രചാരണം. എന്നാൽ ഇതിന്​ ഘടകവിരുദ്ധമാണ്​ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴുണ്ടാകുന്ന സംഭവങ്ങൾ.

ഉദാഹരണമായി ഇറച്ചിക്കോഴിക്ക്​ ​മുമ്പ്​ കേരളം നികുതി ചുമത്തിയിരുന്നു. എന്നാൽ ജി.എസ്​.ടിയിൽ ഇതിന്​ നികുതി ഇല്ല. ഇത്തരത്തിൽ ഹോട്ടൽ ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്​കൃത വസ്​തുക്കൾക്കുള്ള വിലക്കുറവ്​ ഹോട്ടൽ ഉടമകൾ ഉപയോഗപ്പെടുത്തി ജി.എസ്​.ടിയുടെ അധിക നികുതി ഭാരത്തിൽ​ ഉപഭോക്​താകളെ ഒഴിവാക്കുമെന്നായിരുന്നു ധാരണ. എന്നാൽ പുതിയ സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക്​ വലിയ വിലക്കുറവ്​ ഉണ്ടായിട്ടില്ലെന്നാണ്​ യാഥാർഥ്യം. ഇതി​​​െൻറ പശ്​ചാത്തലത്തിലാണ്​ ഹോട്ടൽ ഭക്ഷണത്തിന്​ 5 മുതൽ 10 ശതമാനം വരെ വില വർധിപ്പിച്ച്​ താൽക്കാലിക പ്രശ്​ന പരിഹാരം ഉണ്ടാക്കിയിരിക്കുന്നത്​.

കേരളത്തി​ലെ ബഹുഭൂരിപക്ഷം വരുന്ന ചെറിയ ഹോട്ടൽ വ്യാപാരികളും ജി.എസ്​.ടി വന്നതോടെ നികുതിയുടെ പരിധിയിലായി. നികുതി നിരക്കുകൾ നിശ്​ചയിക്കുന്നതിൽ ജി.എസ്​.ടി കൗൺസിൽ ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന്​ ഹോട്ടൽ ഉടമകൾക്ക്​ ആക്ഷേപമുണ്ട്​. എന്തായാലും ജി.എസ്​.ടി എന്ന പുതിയ നികുതി പരിഷ്​കാരവും സാധാരണക്കാരന്​ തന്നെയാണ്​ തിരിച്ചടിയാവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstThomas Issachotel foodmalayalam news
News Summary - hotel food price increase in kerala
Next Story