You are here
കമ്പനി വൻ നഷ്ടത്തിൽ; സി.ഇ.ഒയുടെ ശമ്പളം 121 കോടി
മുംബൈ: 2019 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവരുടെ പട്ടികയിൽ ഹെഗ് സി.ഇ.ഒ രവി ജുൻജുൻവാലയും. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ ജുൻജുൻവാലയുടെ ശമ്പള വർധന രണ്ടിരട്ടിയാണ്. 121.27 കോടി രൂപയാണ് ഹെഗ് സി.ഇ.ഒ ഈ സാമ്പത്തിക വർഷം ശമ്പളമായി വാങ്ങിയത്.
ഹെഗ് കമ്പനിയുടെ ലാഭത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻ ഇടിവുണ്ടായിരുന്നു. ഇതിനിടയിലാണ് സി.ഇ.ഒ വൻ തുക ശമ്പളമായി കൈപറ്റുന്നത്. പ്രധാനമായും ഗ്രാഫൈറ്റ് ഇലക്ട്രോഡുകളാണ് ഹെഗ് നിർമിക്കുന്നത്. 2019ലെ കമ്പനി സി.ഇ.ഒമാരുടെ ശമ്പളത്തെ കുറിച്ചുള്ള വിവരങ്ങൾ എല്ലാവരും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വർഷം ടെക് മഹീന്ദ്ര സി.ഇ.ഒ സി.പി ഗുരുനാനിയാണ് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിയിരുന്നത്. 146 കോടിയായിരുന്നു അദ്ദേഹത്തിൻെറ ശമ്പളം.
87.05 കോടി ശമ്പളമായി വാങ്ങിയ സൺ ടി.വി ചെയർമാൻ കലാനിധി മാരനായിരുന്നു രണ്ടാം സ്ഥാനത്ത്. 43.33 കോടിയായിരുന്നു ജുൻജുൻവാലയുടെ കഴിഞ്ഞ വർഷത്തെ ശമ്പളം. അതേസമയം, 2008ന് ശേഷം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ശമ്പളം വർധിപ്പിക്കാത്തതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.