ആപ്പിളിനെ സ്വാഗതം ചെയ്ത് മോദി സർക്കാർ
text_fieldsന്യൂഡൽഹി: ടെക് ഭീമനായ ആപ്പിളിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രസർക്കാർ. ഇന്ത്യയിൽ നിർമാണശാല സ്ഥാപിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതുസംബന്ധിച്ച അപേക്ഷ ആപ്പിൾ നൽകിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നല്ലൊരു അപേക്ഷ ആപ്പിളിൽ നിന്ന് ലഭിച്ച് അവരെ സ്വീകരിക്കുന്നതിൽ തടസമില്ല. ആപ്പിൾ ലോകത്തിലെ പ്രമുഖ ബ്രാൻഡുകളിലൊന്നാണ്. കമ്പനി എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ തയാറാണെന്നും സുരേഷ് പ്രഭു പറഞ്ഞു.
നേരത്തെ ഇന്ത്യയിൽ നിർമാണശാല ആരംഭിക്കുന്നത് ആപ്പിൾ കേന്ദ്രസർക്കാറിെൻറ അനുമതി തേടിയിരുന്നു. നിർമാണശാല സ്ഥാപിക്കുന്നതിനായി നിലവിലെ നിയമങ്ങളിൽ ആപ്പിൾ ഇളവ് തേടിയിരുന്നു. എന്നാൽ, ഇത് നൽകാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചതോടെ പദ്ധതി അനിശ്ചിതമായി നീളുകയായിരുന്നു.
