Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅദാനിയുടെ...

അദാനിയുടെ സ്വപ്​നങ്ങൾക്ക്​ തിരിച്ചടി; മുംബൈ വിമാനത്താവളത്തിൽ ഓഹരി ലഭിക്കില്ല

text_fields
bookmark_border
അദാനിയുടെ സ്വപ്​നങ്ങൾക്ക്​ തിരിച്ചടി; മുംബൈ വിമാനത്താവളത്തിൽ ഓഹരി ലഭിക്കില്ല
cancel

മുംബൈ: മുംബൈ അന്താരാഷ്​ട്ര വിമാനത്താവളത്തി​​െൻറ ഓഹരി വാങ്ങാനുള്ള ഗൗതം അദാനിയുടെ നീക്കങ്ങൾക്ക്​ തിരിച്ചടി. വിമാനത്താവളത്തി​ൽ 23.5 ശതമാനം ഓഹരി വാങ്ങാനുള്ള പണം ജി.വി.കെ ​ഗ്രൂപ്പ്​ സ്വരൂപിച്ചു. ഈ ഓഹരികൾ വാങ്ങാനായി അദാനി ഗ്രൂപ്പ്​ രംഗത്തെത്തിയതിന്​ പിന്നാലെയാണ് വിമാനത്താവളത്തിലെ നിലവിൽ 50.5 ശതമാനം ഓഹരിയുള്ള​ ജി.വി.കെയുടെ നീക്കം. ജി.വി.കെയുടെ നേതൃത്വത്തിലുള്ള കൺസോഷ്യമാണ്​ മുംബൈ വിമാനത്താവളത്തിലെ ഏറ്റവും വലിയ ഓഹരി ഉടമ.

ജി.വി.കെ പവർ ആൻഡ്​ ഇൻഫ്രാസ്​ട്രക്​ചർ, ജി.വി.കെ എയർപോർട്ട്​ ഡെവലപ്പർ, ജി.വി.കെ എയർപോർട്ട്​ ഹോൾഡിങ്​ എന്നീ കമ്പനികൾ അബുദാബി ഇൻവെസ്​റ്റ്​മ​െൻറ്​ അതോറിറ്റി, പബ്ലിക്​ സെക്​ടർ പെൻഷൻ ഇൻവസ്​റ്റ്​മ​െൻറ്​ ബോർഡ്, എൻ.ഐ.ഐ.എഫ്​ എന്നീ സ്ഥാപനങ്ങളുമായാണ്​ കരാർ ഒപ്പിട്ടത്​. ജി.വി.കെ കമ്പനികളുടെ കടം തീർക്കാനും മുംബൈ വിമാനത്താവളത്തിലെ ഓഹരി വാങ്ങാനുമായി ഏ​കദേശം 7,614 കോടിയാണ് മറ്റ്​ മൂന്ന്​ കമ്പനികൾ​ കൈമാറുക.

മുംബൈ വിമാനത്താവളത്തിൽ ഓഹരിയുള്ള ദക്ഷിണാഫ്രിക്കൻ കമ്പനികളായ ബിഡ്​വെസ്​റ്റും എയർപോർട്ട്​ കമ്പനി ഓഫ്​ സൗത്ത്​ ആഫ്രിക്കയും അവരുടെ ഷെയറുകൾ വിൽക്കുന്നുവെന്ന്​ അറിയിച്ചതോടെയാണ്​ പ്രതിസന്ധി ഉടലെടുത്തത്​. ഓഹരികൾ വാങ്ങാൻ അദാനി ഗ്രൂപ്പ്​ രംഗത്തെത്തിയതോടെ ഇതിനെതിരെ ജി.വി.കെ കേസ്​ നൽകി. ഇതേ തുടർന്ന്​ ബിഡ്​വെസ്​റ്റി​​െൻറ 1,248 കോടി വിലമതിക്കുന്ന 13.5 ശതമാനം ഓഹരികൾ വാങ്ങാൻ ഒക്​ടോബർ 31 വരെയാണ്​ ജി.വി.കെ ഗ്രൂപ്പിന്​​ തർക്ക പരിഹാര ട്രിബ്യൂണൽ സമയം അനുവദിച്ചത്​. സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്​ ഇതിനുള്ള പണം കമ്പനി സ്വരുപീച്ചത്​. അതേസമയം, വിവിധ കോടതികളിൽ ഇതുമായി ബന്ധപ്പെട്ട്​ കേസുകൾ ഇപ്പോഴും നില നിൽക്കുന്നുണ്ട്​.

അഹമ്മദാബാദ്​, ജയ്​പൂർ, ലഖ്​നോ, തിരുവനന്തപുരം, മംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളുടെ നടത്തിപ്പ്​ ചുമതല​ അദാനി ഗ്രൂപ്പ്​ സ്വന്തമാക്കിയിട്ടുണ്ട്​. മുംബൈ വിമാനത്താവളത്തിലെ ഓഹരി കൂടി സ്വന്തമാക്കിയാൽ മേഖലയിൽ ഒന്നാമതെത്താമെന്നായിരുന്നു അദാനിയുടെ കണക്ക്​ കൂട്ടൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsairportMumbai Newsmalayalam newsGautham Adani
News Summary - GVK raises Rs 7,600 crore to pare debt, buy 23.5% stake in Mumbai Airport-Business news
Next Story