ഒരു ശതമാനം പ്രളയ സെസ്; ഭൂരിഭാഗം ഉൽപന്നങ്ങൾക്കും വില കൂടും
text_fieldsതിരുവനന്തപുരം: പ്രളയം കേരളത്തിലുണ്ടായ തകർച്ച മറികടക്കുന്നതിനായി പ്രത്യേക സെസ് ഏർപ്പെടുത്തി ധനമന്ത്രി തോ മസ് െഎസകിെൻറ ബജറ്റ് പ്രഖ്യാപനം. ജി.എസ്.ടിയിൽ 12, 18, 28 നികുതി നിരക്കുകളിൽ വരുന്ന ഉൽപന്നങ്ങൾക്ക് രണ്ട് വർഷത്തേക്ക് ഒരു ശതമാനം നിരക്കിലാവും സെസ് പിരിക്കുക. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവക്ക് 0.25 ശതമാനം നിരക്കിൽ സെസ് പിരിക്കാനും നിർദേശമുണ്ട്. സെസ് പിരിക്കാൻ ജി.എസ്.ടി കൗൺസിൽ നേരത്തെ കേരളത്തിന് അംഗീകാരം നൽകിയിരുന്നു.
നിത്യോപയോഗ സാധനങ്ങൾക്ക് സെസ് ഏർപ്പെടുത്താത്തത് സാധാരണക്കാർക്ക് ആശ്വാസമാകും. സ്വർണ്ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കൂടും. ബിയറിനും വൈനിനും രണ്ട് ശതമാനം അധിക നികുതി ഏർപ്പെടുത്താനും തീരുമാനമുണ്ട്.
ഇലക്ട്രോണിക് ഉൽപന്നങ്ങൾ, കാറുകൾ, സിമൻറ്, പ്ലൈവുഡ്, പെയിൻറ്, സ്വർണ്ണം, സോപ്പ്, ശീതളപാനീയം, മൊബൈൽഫോണുകൾ, സിമൻറ്, ഗ്രാനൈറ്റ്, മാർബിൾ, കമ്പ്യൂട്ടർ, ഇരുചക്രവാഹനങ്ങൾ തുടങ്ങി എതാണ്ട് എല്ലാ ഉൽപന്നങ്ങൾക്കും പ്രളയ സെസ് പിരിക്കുന്നതോടെ ഭൂരിപക്ഷം ഉൽപന്നങ്ങൾക്കും വില ഉയരും.
ഇതോടൊപ്പം ജി.എസ്.ടി നികുതി വരുമാനത്തിൽ 30 ശതമാനം വർധനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അന്തർസംസ്ഥാനത്ത ചരക്ക് നീക്കത്തിെൻറ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി ഒാൺലൈൻ സബ്ഡിക്ടറേഷൻ സംവിധാനമൊരുക്കും. കേന്ദ്രചരക്ക് സേവന വകുപ്പിെൻറ കേഡർ അനുസരിച്ചുള്ള തുല്യത ഉറപ്പു വരുത്തുന്നതിനായി ജി.എസ്.ടി വകുപ്പിനെ പുന:സംഘിടിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
