ജി.എസ്.ടി അധിക സെസ്: സമവായം തേടാന്‍ തീരുമാനം
text_fieldsന്യൂഡല്‍ഹി: കേരളത്തിനു പ്രളയ ദുരിതാശ്വാസ സഹായമെന്ന നിലയില്‍ ചരക്കു സേവന നികുതി (ജി.എസ്.ടി)യില്‍ അധിക സെസ് ചുമത്തുന്നതു സംബന്ധിച്ചു വിവിധ സംസ്ഥാനങ്ങളുടെ സമവായം തേടാന്‍ ജി.എസ്.ടി കൗണ്‍സില്‍ ഉപസമിതി യോഗം തീരുമാനിച്ചു. ഇൗ മാസം 31നു മുമ്പ് നടപടികൾ പൂർത്തിയാക്കും. യോഗത്തില്‍ പങ്കെടുത്ത ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക് ആണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിന് ദേശീയ, സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകളില്‍ നിന്നുള്ള പണം അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ചില ഉൽപന്നങ്ങള്ക്കു ദേശീയാടിസ്ഥാനത്തില്‍ ജി.എസ്.ടിയില്‍ അധിക സെസ് ചുമത്തിക്കൊണ്ട് അധികവിഭവ സമാഹരണത്തിനു കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായത്. എന്നാല്‍, ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്. അതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചതായി ഡോ. തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
