Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി: ഇന്ധന...

ജി.എസ്​.ടി: ഇന്ധന  വിലയിൽ വരുന്ന മാറ്റമെന്ത്​​?

text_fields
bookmark_border
GST-Petro
cancel

അന്താരാഷ്​ട്ര വിപണിയിൽ  ഇന്ധന വില കുറയു​േമ്പാഴും ഇന്ത്യയിൽ കുതിച്ച്​ കയറുകയാണ്​. പ്രതിദിനം വിലയിൽ മാറ്റം വരുത്തുന്ന സംവിധാനം എണ്ണകമ്പനികൾ ആരംഭിച്ചതോടെ വില വൻ​തോതിലാണ്​ ഉയരുന്നത്​. ആദ്യമിത്​ ആരും കാര്യമായി എടുത്തിരുന്നില്ലെങ്കിലും പിന്നീട്​ വിലക്കയറ്റം പരിധികൾ ലംഘിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ പ്രതിഷേധമുയർന്നു. ജി.എസ്​.ടിയിൽ ഇന്ധന ഉൽപന്നങ്ങളെ ഉൾപ്പെടുത്തിയാൽ വില കുറയുമെന്ന്​​ പലരും അഭിപ്രായപ്പെടുന്നുണ്ട്​. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രദാൻ ഇക്കാര്യത്തിൽ പരസ്യമായി പറഞ്ഞു കഴിഞ്ഞു. ജി.എസ്​.ടിയുടെ കീഴിൽ പെട്രോളിയം ഉൽപന്നങ്ങൾ വരു​​േമ്പാൾ എന്ത്​ മാറ്റമാണ്​ ഉണ്ടാവുന്നതെന്ന്​ നോക്കാം.

പെട്രോളിയം ഉൽപന്നങ്ങളുടെ നിലവിലെ നികുതി
പെട്രോളിയം ഉൽപന്നങ്ങൾക്ക്​ നിലവിൽ കേന്ദ്രസർക്കാർ എക്​സൈസ്​ ഡ്യൂട്ടിയും അതാത്​ സംസ്ഥാന സർക്കാറുകൾ വാറ്റും ചുമത്തുന്നുണ്ട്​. ഇതി​നൊപ്പം ഡീലർമാരുടെ കമീഷനും ചേർന്ന വിലയാണ്​ ഉപഭോക്​താക്കൾ നൽകേണ്ടത്​. ഉദാഹരണമായി ഡൽഹിയിൽ 30.70 രൂപയാണ്​ ഒരു ലിറ്റർ പെട്രോളി​​െൻറ അടിസ്ഥാന വിലയെങ്കിൽ ഇതിൽ 21.48 ​രൂപ കേ​ന്ദ്രസർക്കാർ നികുതിയായി ചുമത്തും. 14.96 സംസ്ഥാന സർക്കാറും ഇൗടാകും. ഇതിനൊപ്പം 3.24 ഡീലർ കമീഷനും കൂടി ചേർന്ന്​ 70.38 രൂപക്കായിരിക്കും പൊതുവിപണിയിൽ ഒരു ലിറ്റർ പെട്രോൾ ലഭ്യമാകുക.

ജി.എസ്​.ടിയിലെ ഇന്ധന വില
ജി.എസ്​.ടി പ്രകാരം ഉൽപന്നങ്ങൾക്ക്​ പരമാവധി ചുമത്താൻ കഴിയുന്ന നികുതി 28 ശതമാനമാണ്​. ഇതനുസരിച്ച്​ 30.70 രൂപ അടിസ്ഥാന വിലയുള്ള പെട്രോളിനും ജി.എസ്​.ടിയും ചേർത്ത്​ 39.30 രൂപ നൽകിയാൽ മതിയാകും. നിലവിലുള്ള വിലയേക്കാളും 31 രൂപ കുറവാണ്​ ഇത്​.

ജി.എസ്​.ടി വരുമാന നഷ്​ടമുണ്ടാക്കും
നിലവിൽ ഇന്ധനം വിൽക്കു​േമ്പാൾ ലഭിക്കുന്ന വരുമാനം  സംസ്ഥാനങ്ങളുടെയും കേന്ദ്രസർക്കാറി​​െൻറയും പ്രധാനവരുമാന മാർഗമാണ്​. ഇതിൽ കുറവുണ്ടായാൽ ഇത്​ ഇവർക്ക്​ സാമ്പത്തിക ബാധ്യതയുണ്ടെന്ന്​ വാദമുണ്ട്​. ഇതി​നൊപ്പം ജി.എസ്​.ടിയിൽ ഇന്ധനങ്ങൾക്ക്​ അധിക സെസ്​ ഏർപ്പെടുത്തിയാൽ വില കുറയാനുള്ള സാഹചര്യം അത്​ സൃഷ്​ടിക്കില്ലെന്നും ആശങ്കയുണ്ട്​.

പെട്രോളിയം ഉൽപന്നങ്ങളെ ഉൾപ്പെടുത്തുന്നത്​ സംബന്ധിച്ച്​ ഒൗദ്യോഗികമായി പ്രതികരിക്കാൻ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയോ ജി.എസ്​.ടി കൗൺസിലോ ഇതുവരെ തയാറായിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstmalayalam newsDharmendra PradanPetrolum priceCurrent pricing
News Summary - GST: Petrolium price-Business news
Next Story