ഒ​ന്ന​ര​ക്കോ​ടി​വ​രെ വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ൾ​ക്കും കോ​മ്പൗ​ണ്ടി​ങ്​ രീതിയിൽ നികുതി അടക്കാം

  • ച​ര​ക്ക്​- സേ​വ​ന  നി​കു​തി നി​യ​മ​ത്തി​ൽ  മാ​റ്റം വ​രു​ത്താ​ൻ  മ​ന്ത്രി​സ​ഭ തീ​രു​മാ​നം

22:58 PM
10/10/2018
GSTreturn-business news

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര​ക്കോ​ടി​വ​രെ വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ൾ​ക്കും കോ​മ്പൗ​ണ്ടി​ങ്​ സ​മ്പ്ര​ദാ​യ​ത്തി​ൽ നി​കു​തി അ​ട​​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി കേ​ര​ള ച​ര​ക്ക്​- സേ​വ​ന നി​കു​തി നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. 

ജി.​എ​സ്.​ടി കൗ​ൺ​സി​ൽ ശി​പാ​ർ​ശ പ്ര​കാ​രം കേ​ന്ദ്ര ച​ര​ക്ക്​-​സേ​വ​ന നി​കു​തി നി​യ​മ​ത്തി​ൽ പാ​ർ​ല​മ​​െൻറ്​ പാ​സാ​ക്കി​യ ഭേ​ദ​ഗ​തി​ക്ക് തു​ല്യ​മാ​യാ​ണ്​ മാ​റ്റം. ആ​കെ വി​റ്റു​വ​ര​വി​​​െൻറ 10 ശ​ത​മാ​നം വ​രെ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കും കോ​മ്പൗ​ണ്ടി​ങ്​ അ​നു​വ​ദി​ക്കും. സം​സ്ഥാ​നം വ​രു​ത്തി​യ പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ പ്ര​കാ​രം റി​വേ​ഴ്സ് ചാ​ർ​ജ്​ പ്ര​കാ​രം നി​കു​തി ന​ൽ​കേ​ണ്ട ച​ര​ക്കു​ക​ളും സേ​വ​ന​ങ്ങ​ളും ജി.​എ​സ്.​ടി കൗ​ൺ​സി​ലി​​​െൻറ നോ​ട്ടി​ഫി​ക്കേ​ഷ​ൻ​മൂ​ലം തീ​രു​മാ​നി​ക്കും. 

സ്പെ​ഷ​ൽ ഇ​ക്ക​ണോ​മി​ക് സോ​ണി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ പ്ര​ത്യേ​ക ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ടി​വ​രും. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ൻ സ​സ്പെ​ൻ​ഡ്​​ ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ര​ജി​സ്ട്രേ​ഷ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കും.

കം​​ട്രോ​ള​ർ ആ​ൻ​ഡ്​ ഓ​ഡി​റ്റ​ർ ജ​ന​റ​ലോ നി​യ​മ​പ്ര​കാ​രം നി​യ​മി​ച്ചി​ട്ടു​ള്ള ഓ​ഡി​റ്റ​ർ​മാ​രോ ഓ​ഡി​റ്റ് ചെ​യ്യു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന ലോ​ക്ക​ൽ അ​തോ​റി​റ്റി​ക​ൾ​ക്ക് ഇ​നി മു​ത​ൽ ജി.​എ​സ്.​ടി നി​യ​മ​ത്തി​ൽ പ​റ​ഞ്ഞി പ്ര​ത്യേ​ക ക​ണ​ക്കു പു​സ്ത​ക​ങ്ങ​ൾ സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ല. 

റി​ട്ടേ​ണു​ക​ളി​ൽ ക്ലൈം ​ചെ​യ്യു​ന്ന ഇ​ൻ​പു​ട്ട് ടാ​ക്സ് കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​​​െൻറ ബാ​ധ്യ​ത വ്യാ​പാ​രി​ക​ൾ​ക്കും കൂ​ടി ന​ൽ​കും. നി​കു​തി​യും പി​ഴ​യും ന​ൽ​കാ​ത്ത വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടാ​നു​ള്ള സ​മ​യ​പ​രി​ധി ഏ​ഴു ദി​വ​സ​ത്തി​ൽ​നി​ന്ന്​ 14 ദി​വ​സ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന മാ​റ്റ​വും വ​രു​ത്തി​യി​ട്ടു​ണ്ട്.

Loading...
COMMENTS