ജി.എസ്​.ടിയുടെ മറവിൽ ഹാജിമാർക്ക്​ കൊടിയ ചൂഷണം 

GST

കോ​ഴി​ക്കോ​ട്​: ഹ​ജ്ജ്​​ യാ​ത്ര സ​ബ്​​സി​ഡി നി​ർ​ത്ത​ലാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ ജി.​എ​സ്.​ടി​യു​ടെ പേ​രി​ൽ ഹാ​ജി​മാ​ർ​ക്ക്​ കൊ​ടി​യ ചൂ​ഷ​ണം. ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന പോ​കു​ന്ന തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന്​ വി​മാ​ന ചാ​ർ​ജി​ൽ ഇൗ​ടാ​ക്കു​ന്ന​ത്​ 18 ശ​ത​മാ​നം ജി.​എ​സ്.​ടി​യാ​ണ്. ഇ​ത​ര യാ​ത്ര​ക്കാ​ർ അ​ഞ്ചു​ ശ​ത​മാ​നം ജി.​എ​സ്.​ടി ന​ൽ​കു​േ​മ്പാ​ഴാ​ണ്​ തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന്​ ഇ​ത്ര​വ​ലി​യ സം​ഖ്യ ഇൗ​ടാ​ക്കു​ന്ന​ത്. ഇ​തി​ന്​ ഒ​രു ന്യാ​യീ​ക​ര​ണ​വും ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്നി​ല്ല. ഭീ​മ​മാ​യ ജി.​എ​സ്.​ടി​ക്ക്​ പു​റ​മെ വി​മാ​ന​ത്താ​വ​ള നി​കു​തി​യും തീ​ർ​ഥാ​ട​ക​ർ ന​ൽ​കേ​ണ്ടി​വ​രു​ന്നു. വി​മാ​ന ചാ​ർ​ജി​ൽ​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കി​വ​ന്നി​രു​ന്ന നേ​രി​യ സ​ബ്​​സി​ഡി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യ​ത്. 

എ​യ​ർ ഇ​ന്ത്യ​യും മ​റ്റു വി​മാ​ന ക​മ്പ​നി​ക​ളും ഇൗ​ടാ​ക്കി​യി​രു​ന്ന ക​ഴു​ത്ത​റു​പ്പ​ൻ നി​ര​ക്കി​ന്​ ചെ​റി​യൊ​രു ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​യി​രു​ന്നു സ​ബ്​​സി​ഡി. കാ​ല​ങ്ങ​ളാ​യി ന​ൽ​കി​വ​ന്ന ഇൗ ​ഇ​ള​വ്​ പി​ൻ​വ​ലി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ, ജി.​എ​സ്.​ടി​യു​ടെ മ​റ​വി​ൽ കൂ​ടു​ത​ൽ ചൂ​ഷ​ണ​ത്തി​ന്​ ഹാ​ജി​മാ​രെ ഇ​ര​യാ​ക്കു​ക​യാ​ണ്​ ഇ​പ്പോ​ൾ. ഹ​ജ്ജ്​​ ക​മ്മി​റ്റി മു​ഖേ​ന കേ​ര​ള​ത്തി​ൽ​നി​ന്ന്​ പോ​യ​വ​രി​ൽ​നി​ന്ന്​  ഇ​ക്ക​ഴി​ഞ്ഞ ഹ​ജ്ജി​ന്​​ യാ​ത്രാ​നി​ര​ക്ക്​ ഇൗ​ടാ​ക്കി​യ​ത്​ 80,648 രൂ​പ​യാ​ണ്. ഇ​തി​ൽ 11,757 രൂ​പ ജി.​എ​സ്.​ടി​യാ​ണ്. 3,572 രൂ​പ വി​മാ​ന​ത്താ​വ​ള നി​കു​തി​യും. 

രാ​ജ്യ​ത്തെ ഇ​ത​ര തീ​ർ​ഥാ​ട​ക മേ​ഖ​ല​യോ​ട്​ കാ​ണി​ക്കു​ന്ന ഉ​ദാ​ര​ത​യും തു​റ​ന്ന സ​മീ​പ​ന​വും ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നി​ല്ല. കൈ​ലാ​സ്​-​മാ​ന​സ സ​രോ​വ​ർ യാ​ത്ര​ക്ക്​ ഒ​ാ​രോ തീ​ർ​ഥാ​ട​ക​നും 50,000 രൂ​പ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സ​ബ്​​സി​ഡി ന​ൽ​കി​യി​രു​ന്നു. ഹ​രി​ദ്വാ​റി​ലും ഉ​ജ്ജ​യി​നി​ലു​മു​ള്ള കും​ഭ​മേ​ള​ക​ൾ​ക്ക്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ 1150 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. നാ​സി​ക്​ കും​ഭ​മേ​ള​ക്ക്​ 2500 കോ​ടി​യാ​ണ്​ ന​ൽ​കി​യ​ത്​. ഇ​ത​ര മ​ത​സ​മൂ​ഹ​ങ്ങ​ളു​ടെ തീ​ർ​ഥ യാ​ത്ര​ക്കും ച​ട​ങ്ങു​ക​ൾ​ക്കും ഇ​പ്ര​കാ​രം സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന്​ കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​േ​മ്പാ​ൾ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രോ​ടു​ള്ള സ​മീ​പ​നം നേ​ർ​വി​പ​രീ​ത​മാ​ണ്. ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രെ ജി.​എ​സ്.​ടി​യു​ടെ പേ​രി​ൽ പീ​ഡി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം സം​സ്​​ഥാ​ന നി​യ​മ​സ​ഭ​യി​ൽ ശ​ബ്​​ദ​മു​യ​ർ​ന്നു. ജി.​എ​സ്.​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചി​ല മേ​ഖ​ല​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​സ​മ​ത്വ​വും വൈ​രു​ധ്യ​വും ചൂ​ണ്ടി​ക്കാ​ട്ടി വി.​കെ.​സി. മ​മ്മ​ദ്​​കോ​യ കൊ​ണ്ടു​വ​ന്ന ബി​ല്ലി​​െൻറ ച​ർ​ച്ച​യി​ലാ​ണ്​ ഹ​ജ്ജ്​ യാ​ത്ര​യി​ലെ ജി.​എ​സ്.​ടി വി​ഷ​യ​മാ​യ​ത്. 

ജി.​എ​സ്.​ടി​യു​ടെ മ​റ​വി​ൽ ഹാ​ജി​മാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്​ പി.​ടി.​എ. റ​ഹീ​മും കാ​രാ​ട്ട്​ റ​സാ​ഖും​ ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യം കേ​ന്ദ്ര​ത്തി​​െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന്​ ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്​ അ​റി​യി​ച്ചു. ചൂ​ഷ​ണ​ത്തി​നെ​തി​രെ വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി.

Loading...
COMMENTS