ജി.എസ്.ടിയുടെ പേരിൽ തട്ടിപ്പ് വേണ്ട; ഇനി നമ്പർ പ്രദർശിപ്പിക്കണം
text_fieldsതിരുവനന്തപുരം: ചരക്കുസേവന നികുതിയുടെ പരിധിയിൽ വരാത്ത സ്ഥാപനങ്ങൾപോലും ജി.എസ്.ടിയുടെ പേരിൽ പണംതട്ടുന്നത് തടയാൻ സർക്കാർ കർശന നടപടിക്ക്. സ്ഥാപനങ്ങൾക്കു മുന്നിൽ ഇനി ജി.എസ്.ടി ഐഡൻറിഫിക്കേഷന്‍ നമ്പര്‍ (ജി.എസ്.ടി െഎ.എൻ) പ്രദർശിപ്പിക്കണം. ഇൗ നമ്പർ ഉപയോഗിച്ച് വ്യാപാരസ്ഥാപനത്തിെൻറ വിവരങ്ങൾ അറിയുന്നതിന് സർക്കാർ മൊബൈൽ ആപ്പും പുറത്തിറക്കി.
നാളിതുവരെ നികുതിയൊന്നും അടക്കാത്ത സ്ഥാപനങ്ങൾ പോലും ജി.എസ്.ടിയുടെ മറപിടിച്ച് അമിത നിരക്ക് ഇൗടാക്കുെന്നന്ന വ്യാപകപരാതികളുടെ അടിസ്ഥാനത്തിലാണ് ഇൗ നീക്കം. ജി.എസ്.ടി നെറ്റ്വർക്ക് പൂർണമായി പ്രവർത്തനസജ്ജമായി കഴിയുന്നതോടെ വ്യാപാര സ്ഥാപനത്തിെൻറ പേര് നൽകിയാൽ വിവരങ്ങൾ പൂർണായും ലഭ്യമാക്കുന്നതരത്തിൽ ആപ് വികസിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് െഎസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. എന്നു മുതൽ നമ്പർ പ്രദർശിപ്പിക്കണമെന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കുമെന്നും ജി.എസ്.ടി ഫെസിലിറ്റേഷൻ യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
കോേമ്പാസിഷൻ പരിധിയിൽ വരുന്ന വ്യാപാരികൾ മൂന്നു മുതൽ അഞ്ചു ശതമാനം വരെ നികുതിയാണ് അടയ്ക്കേണ്ടത്. ഉപഭോക്താക്കളിൽനിന്ന് പക്ഷേ, നികുതി ഇൗടാക്കാനും പാടില്ല. ചെറുകിടക്കാരുടെ കോേമ്പാസിഷൻ പരിധി ഒരു കോടിയിൽനിന്ന് ഒന്നര കോടിയിലേക്ക് ഉയർത്തുന്ന കാര്യത്തിൽ അടുത്ത ജി.എസ്.ടി കൗൺസിലിൽ തീരുമാനമുണ്ടാകും. ഇതോടെ സംസ്ഥാനത്തെ 80 ശതമാനം ചെറുകിടക്കാരുടെയും പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്.
അവധാനതയില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിെൻറ പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ട്. പരിചയക്കുറവ് മൂലം വ്യാപാരികൾക്ക് റിേട്ടൺ സമർപ്പിക്കുന്നതിന് കാലതാമസമുണ്ടാകുന്നു. ജൂലൈ 94 ഉം ആഗസ്റ്റിൽ 81 ഉം സെപ്റ്റംബർ 60 ഉം ശതമാനം റിേട്ടണാണ് കേരളത്തിൽനിന്ന് സമർപ്പിച്ചിട്ടുള്ളത്. റിേട്ടൺ വൈകുന്നത് ലേറ്റ് ഫീസിനും പിഴക്കും ഇടയാകുന്നുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ലേറ്റ് ഫീസ് ഒഴിവാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും പിഴ കൂടി ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അടുത്ത ജി.എസ്.ടി കൗൺസിലിൽ ഇൗ വിഷയം കേരളം അവതരിപ്പിക്കും.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും ആയിരത്തോളം പരിശീലന പരിപാടികൾ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. പ്രദേശികതലത്തിൽ സംയുക്ത പരിശീലനത്തിന് സംവിധാനമുണ്ടാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സംശയനിവാരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും.
ജി.എസ്.ടി വകുപ്പിെൻറ പുതുക്കിയ വെബ്സൈറ്റിെൻറ പ്രകാശനവും വാർത്തസമ്മേളനത്തിൽ മന്ത്രി നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.