Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി:...

ജി.എസ്​.ടി: കുറയുമെന്ന്​ പ്രതീക്ഷിച്ച കോഴിക്കും വില വർധന

text_fields
bookmark_border
ജി.എസ്​.ടി: കുറയുമെന്ന്​ പ്രതീക്ഷിച്ച കോഴിക്കും വില വർധന
cancel

കൊച്ചി: ജി.എസ്​.ടി വന്നാൽ വില കുറയുമെന്ന്​ ​പ്രതീക്ഷിച്ച കോഴിക്ക്​​ ദിവസവും വില കയറുന്നു. 14.5 ശതമാനമുണ്ടായിരുന്ന നികുതി ഒഴിവാക്കിയിട്ടും എട്ടുമുതൽ 10 രൂപ വരെയാണ്​ വർധിക്കുന്നത്​. ജി.എസ്​.ടി ​വരുന്നതോടെ വില കുറയുമെന്ന ഭീതിയിൽ ചെറുകിട കർഷകർ കച്ചവടം നിർത്തിവെച്ചതാണ്​ വില വർധിക്കാൻ കാരണം. 

കഴിഞ്ഞമാസം ഒരു കിലോ കോഴിക്ക്​ 130 രൂപയും ഇറച്ചിക്ക്​ 190 രൂപയുമായിരുന്നിടത്ത്​ ജി.എസ്​.ടി വന്നശേഷം യഥാക്രമം 138 രൂപയും 205 രൂപയുമായി. സംസ്​ഥാനത്തേക്ക്​ കോഴി വരുന്നത്​ തമിഴ്​നാട്​, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ്​. ജി.എസ്​.ടി നിലവിൽ വന്ന​േ​ശഷം തമിഴ്​നാട്ടിൽനിന്നുള്ള വരവിൽ കുറവില്ല. എന്നാൽ, ഉപഭോഗത്തിന്​ അനുസരിച്ച്​​ കോഴി ലഭ്യമല്ല. സംസ്​ഥാനത്തെ ചെറുകിട ഫാമുകൾ ഒഴിഞ്ഞ്​ കിടക്കുകയാണ്​. മാസങ്ങൾക്കുമുമ്പ്​ ജലക്ഷാമം മൂലം പല ഫാമുകളും അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു. ജി.എസ്​.ടി പ്രാബല്യത്തിൽ വന്ന​േതാടെ ചെറുകിട കർഷകർ കൂടുതൽ ദുരിതത്തിലായെന്ന്​ കച്ചവടക്കാർ പറയുന്നു. 

വില നിലവാരം തീരുമാനിക്കുന്നതിൽ സർക്കാർ പരാജയ​െപ്പട്ടതാണ്​ വർധനക്ക്​ കാരണമെന്ന്​ പൗൾട്രി ഫാർമേഴ്​സ്​ ആൻഡ്​ ട്രേഡേഴ്​സ്​ അസോസിയേഷൻ ജോയൻറ്​ സെക്രട്ടറി സിയാദ്​ പറഞ്ഞു. വില ഇനിയും വർധിക്കാനാണ്​ സാധ്യത. ഫാം നടത്തിപ്പിന്​ ആവശ്യമായ കോഴിത്തീറ്റ, മരുന്ന്​ എന്നിവയുടെ ഉൽ​പാദനം തിരുവനന്തപുരം കേരള സ്​റ്റേറ്റ്​ പൗൾട്രി ​െഡവലപ്​മ​െൻറ്​ കോർപറേഷനിൽ (കെപ്​കോ) കുറവാണ്​. കോഴിവില നിശ്ചയിക്കുന്നത്​ ചെന്നൈ ആസ്​ഥാനമായ ​ബ്രോയിലേഴ്​സ്​ കോഒാഡിനേഷൻ കമ്മിറ്റിയാണ്​. എന്നാൽ, സംസ്​ഥാന സർക്കാർ വിലനിലവാരം നിശ്ചയിക്കാൻ തീരുമാനിച്ചാൽ പിടിച്ചുനിർത്താനും ഫാം പൂട്ടുന്നത്​ ഒഴിവാക്കാനും കഴിയുമെന്ന്​ കച്ചവടക്കാർ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstbusinessmalayalam newsCHICKEN PRICE
News Summary - gst impact on market
Next Story