ലക്ഷം കോടി കടന്ന് ജി.എസ്.ടി
text_fieldsന്യൂഡൽഹി: മൂന്നുമാസത്തെ തുടർച്ചയായ തിരിച്ചടിക്കുശേഷം നവംബറിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം ലക്ഷം കോടി കവിഞ്ഞു. 2018 നവംബറിനെ അപേക്ഷിച്ച് ആറു ശതമാനം വർധനയോടെ 1.03 ലക്ഷം കോടിയാണ് കഴിഞ്ഞ മാസത്തെ ജി.എസ്.ടി വരവ്. കഴിഞ്ഞ വർഷം നവംബറിലെ ജി.എസ്.ടി വരുമാനം 97,637 കോടിയായിരുന്നു. ഉത്സവകാലവും നടപടിക്രമങ്ങൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാനായതും നികുതി പിരിവിൽ പ്രതിഫലിച്ചതായാണ് വിലയിരുത്തൽ.
ജി.എസ്.ടി സമ്പ്രദായം ഏർപ്പെടുത്തിയശേഷം മൂന്നാമത്തെ ഏറ്റവും കൂടിയ നികുതിപിരിവാണ് 2019 നവംബറിലേത്. ഈ വർഷം ഏപ്രിൽ, മാർച്ച് മാസങ്ങളിലാണ് മുമ്പ് ഏറ്റവുമധികം നികുതി പിരിഞ്ഞുകിട്ടിയത്. നവംബറിനു മുമ്പുള്ള മൂന്ന് മാസങ്ങളിലും ജി.എസ്.ടി ലക്ഷം കോടി രൂപയിലെത്തിയിരുന്നില്ല.
