ഹോട്ടൽ മുറികളുടെ ജി.എസ്​.ടി കുറച്ചു 

20:09 PM
20/09/2019
gst-counsil-mee

പ​നാ​ജി: ആ​തി​ഥേ​യ മേ​ഖ​ല​യി​ൽ ഉ​ണ​ർ​വി​ന്​ ല​ക്ഷ്യ​മി​ട്ട്​ ഹോ​ട്ട​ൽ മു​റി​ക​ളു​ടെ നി​കു​തി കു​റ​​ക്കാ​ൻ ച​ര​ക്കു​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി)​കൗ​ൺ​സി​ൽ തീ​രു​മാ​നം. ഒ​രു രാ​ത്രി ത​ങ്ങാ​ൻ 7500 രൂ​പ വ​രെ വാ​ട​ക​യു​ള്ള മു​റി​ക​ളു​ടെ ജി.​എ​സ്.​ടി 18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 12 ശ​ത​മാ​ന​മാ​യി​ കു​റ​ച്ചു. 7500 രൂ​പ​ക്ക്​ മു​ക​ളി​ലു​ള്ള മു​റി​ക​ളു​ടെ നി​കു​തി നി​ല​വി​ലെ 28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 18 ശ​ത​മാ​ന​മാ​യും കു​റ​ച്ചു. 1000 രൂ​പ​ക്ക്​ താ​ഴെ വാ​ട​ക​യു​ള്ള മു​റി​ക​ൾ​ക്ക്​ ജി.​എ​സ്.​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

മറ്റ്​ ഇളവുകൾ: 

  • 13 പേ​ർ​ക്ക്​ വരെ ക​യ​റാ​വു​ന്ന 1500 സി.​സി ഡീ​സ​ൽ, 1200 സി.​സി പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സെ​സ്​ 12 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ച്ചു
  • ച​ര​ക്കു​ക​ൾ പൊ​തി​യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പോ​ളി പ്രൊ​പ​ലീ​ൻ സ​ഞ്ചി, ചാ​ക്ക്​ എ​ന്നി​വ​യു​ടെ ജി.​എ​സ്.​ടി 12 ശ​ത​മാ​നമാക്കി
  • ക​ഫീ​ൻ അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ളു​ടെ ജി.​എ​സ്.​ടി 18 ശ​ത​മാ​നം. സെ​സ്​ 18ൽ ​നി​ന്ന്​ 12 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ച്ചു
  • റെ​യി​ൽ​വേ വാ​ഗ​ൺ, കോ​ച്ചു​ക​ളു​ടെ ജി.​എ​സ്.​ടി അ​ഞ്ച്​ ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 12 ശ​ത​മാ​ന​മാ​ക്കി 
  • ഗ്രൈ​ൻ​ഡ​റു​ക​ൾ, വാ​ള​ൻ​പു​ളി, ആ​ഭ​ര​ണ​ങ്ങ​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വി​ല​പി​ടി​പ്പു​ള്ള ക​ല്ലു​ക​ൾ, ക​പ്പ​ൽ ഇ​ന്ധ​നം എ​ന്നി​വ​യു​ടെ നി​കു​തി കു​റ​ച്ചു
  • ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാ​ത്ത സ​വി​ശേ​ഷ പ്ര​തി​രോ​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ജി.​എ​സ്.​ടി ഇ​ള​വ്​
 

Loading...
COMMENTS