Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്ത്​ ജി.എസ്​.ടി...

രാജ്യത്ത്​ ജി.എസ്​.ടി പിരിവ്​ ലക്ഷം കോടി കവിഞ്ഞു; മികച്ച നേട്ടവുമായി കേരളം

text_fields
bookmark_border
GST
cancel

ന്യൂ​ഡ​ൽ​ഹി: ഒ​ക്​​ടോ​ബ​റി​ൽ ച​ര​ക്കു​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) പി​രി​വ്​ ല​ക്ഷം കോ​ടി രൂ​പ ക​ട​ന്നു. ഉ​ത്സ​വ​ക്കാ​ല​മാ​യ​തും നി​കു​തി​വെ​ട്ടി​പ്പ്​ ശ്ര​മ​ങ്ങ​ൾ ത​ട​ഞ്ഞ​തു​മാ​ണ്​ നേ​ട്ട​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 100,710 കോടി രൂപയാണ്​ ഗുഡ്​സ്​ ആൻഡ്​ സർവീസ്​ ടാക്​സ് വരുമാന​ ഇനത്തിൽ സർക്കാർ ഇത്തവണ പിരിച്ചത്​.

ഇതിൽ സി.ജി.എസ്​.ടി ഇനത്തിൽ 16,464 കോടിയും എസ്​.ജി.എസ്​.ടി 22,826 കോടിയും ​െഎ.ജി.എസ്​.ടി ഇറക്കുമതിയിൽ നിന്നും പിരിച്ച 26,908 കോടി ഉൾപ്പടെ 53,419 കോടിയാണ്​ നികുതിയായി പിരിച്ചത്​​​. സെസ്​ 8000 കോടി രൂപയാണ്​. ഇതിൽ 955 കോടി പിരിച്ചത്​ ഇറക്കുമതിയിൽ നിന്നാണ്​.

സെപ്​തംബർ മാസത്തെ അപേക്ഷിച്ച് നികുതി വരുമാനത്തിൽ 6.64 കോടിയുടെ ഉയർച്ചയാണ്​ കാണപ്പെട്ടത്​. 94,444 കോടിയായിരുന്നു സെപ്​തംബറിൽ നികുതിയായി പിരിച്ചത്​. 44 ശ​ത​മാ​നം നി​കു​തി​പി​രി​വ്​ പൂ​ർ​ത്തി​യാ​ക്കി​യ കേ​ര​ള​മാ​ണ്​ ‘അ​സാ​ധാ​ര​ണ നേ​ട്ടം’ കൊ​യ്​​ത സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ന്നും മ​ന്ത്രാ​ല​യ​ത്തി​​െൻറ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. ഝാ​ർ​ഖ​ണ്ഡ്​ (20 ശ​ത​മാ​നം), രാ​ജ​സ്​​ഥാ​ൻ (14), ഉ​ത്ത​രാ​ഖ​ണ്ഡ്​ (13), മ​ഹാ​രാ​ഷ്​​ട്ര (11) സം​സ്​​ഥാ​ന​ങ്ങ​ളും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. സെ​പ്​​റ്റം​ബ​റി​ലെ വ്യാ​പാ​ര​ത്തി​​െൻറ നി​കു​തി​യാ​ണ്​ ഒ​ക്​​ടോ​ബ​റി​ലെ വ​ര​വ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstmalayalam newscgstsgstgst collectionKerala News
News Summary - GST collections cross Rs 1 lakh crore in October-business news
Next Story