Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.എസ്.ടി: അമ്യൂസ്മെൻറ് പാർക്കുകൾ ടിക്കറ്റ് നിരക്ക് കൂട്ടി
text_fieldsbookmark_border
കൊച്ചി: ഉയർന്ന നിരക്കിെല ചരക്കുസേവന നികുതി പ്രാബല്യത്തിൽ വന്നതോടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാെത മുന്നോട്ടുപോകാനാവില്ലെന്ന് ഇന്ത്യൻ അസോസിയേഷൻ ഒാഫ് അമ്യൂസ്മെൻറ് പാർക്സ് ആൻഡ് ഇൻഡസ്ട്രീസ് കേരള ഘടകം. അമ്യൂസ്മെൻറ് പാർക്കുകൾക്ക് 28 ശതമാനമാണ് ജി.എസ്.ടി. സംസ്ഥാനത്ത് ഒാരോ പാർക്കിെൻറയും മുതൽമുടക്ക് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളാണ് വിനോദനികുതി ഇൗടാക്കിയിരുന്നത്.
ഇതിനുപുറമെ കേന്ദ്രസർക്കാർ േസവന നികുതിയും ചുമത്തിയതോടെ അമ്യൂസ്മെൻറ് പാർക്കുകളുടെ നടത്തിപ്പ് ബുദ്ധിമുട്ടിലായിരുന്നു. ജി.എസ്.ടി വന്നതോടെ ഇൗ മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ജി.എസ്.ടി 12 ശതമാനമായി കുറക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ടൂറുകളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാറുകൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരാണെന്ന് അസോസിേയഷൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന അമ്യൂസ്മെൻറ് പാർക്കുകളായ ഡ്രീം വേൾഡ് ചാലക്കുടി, വണ്ടർലാ കൊച്ചി, സിൽവർ സ്േറ്റാം അതിരപ്പിള്ളി, ഫാൻറസി പാർക്ക് പാലക്കാട്, ഗ്രീൻവാലി പത്തനംതിട്ട, ഹാപ്പി ലാൻഡ് തിരുവനന്തപുരം, സാധു മെറി കിങ്ഡം കണ്ണൂർ, വിസ്മയ കണ്ണൂർ, ഫ്ലോറ ഫാൻറസിയ വളാേഞ്ചരി എന്നിവ അസോസിയേഷനിൽ അംഗങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story