Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി: പുതിയ...

ജി.എസ്​.ടി: പുതിയ ഇടപാടുകാർക്ക്​ അടുത്ത വർഷം മുതൽ ആധാർ നിർബന്ധം

text_fields
bookmark_border
Aadhar
cancel

ന്യൂഡൽഹി: പുതിയ ഇടപാടുകാർക്ക്​ ജി.എസ്​.ടി രജിസ്​​േ​ട്രഷന്​ ആധാർ നിർബന്ധമാക്കുന്നു. ഇതുവരെ ഐച്ഛികമായിരുന്നതാ ണ്​ 2020 ജനുവരി ഒന്നുമുതൽ നിർബന്ധമാകുന്നത്​. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി പേർ ജി.എസ്​.ടി ഇടപാടുകാരെന്ന പേരിൽ​ വ്യാജ ഇൻവോയ്​സുകൾ തയാറാക്കുന്നത്​​ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്​ നടപടിയെന്ന്​ ജി.എസ്​.ടി മന്ത്രിതല സമിതി അധ്യക്ഷനായ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു.

ഇതോടെ, പുതുതായി രജിസ്​റ്റർ ചെയ്യുന്ന എല്ലാ ഇടപാടുകാരും ആധാർ നൽകേണ്ടിവരും. ഇതിനാവശ്യമായ സോഫ്​​റ്റ്​വെയർ, പ്രോഗ്രാമിങ്​ തുടങ്ങിയവ പൂർത്തിയാക്കാൻ ഇൻഫോസിസിന്​ കരാർ നൽകിയിട്ടുണ്ട്​. ആധാറുമായി നേരി​ട്ടെത്തി രജിസ്​ട്രേഷൻ നടത്തി മൂന്നു പ്രവൃത്തിദിനങ്ങൾക്കുള്ളിൽ ജി.എസ്​.ടി നമ്പർ ലഭിക്കും.

പണം തിരികെ നൽകൽ വലിയ പ്രയാസമായി മാറിയത്​ പരിഗണിച്ച്​ സെപ്​റ്റംബർ 24 മുതൽ ജി.എസ്​.ടി ഇടപാടുകൾ പൂർണമായി ഓൺലൈനാക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsgstaadharmalayalam news
News Summary - gst; aadhar compulsary for new clients next year onwards -business news
Next Story