Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ...

ഇന്ത്യൻ സമ്പദ്​​വ്യവസ്​ഥയിൽ 7 മുതൽ 8 ശതമാനം വളർച്ചയുണ്ടാകും - അരവിന്ദ്​ പനാഗരിയ

text_fields
bookmark_border
ഇന്ത്യൻ സമ്പദ്​​വ്യവസ്​ഥയിൽ  7 മുതൽ 8 ശതമാനം വളർച്ചയുണ്ടാകും - അരവിന്ദ്​ പനാഗരിയ
cancel

മുംബൈ: രാജ്യത്തെ സാമ്പത്തികരംഗത്ത്​  ഇൗ വർഷം 7 മുതൽ 8 ശതമാനം വരെ വളർച്ച രേഖപ്പെടുത്തുമെന്ന്​ നീതി ആയോഗ്​ വൈസ്​ ചെയർമാൻ അരവിന്ദ്​ പനാഗരിയ . ഒരു ദേശീയ ദിനപത്രത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ അദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​.

2019ൽ രാജ്യത്തെ ജി.ഡി.പി എകദേശം 8 ശതമാനത്തിലേക്ക്​ എത്തുമെന്നും അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ചരക്ക്​ സേവന നികുതി നടപ്പിലാക്കു​േമ്പാൾ ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുമെങ്കിലും ഭാവിയിൽ ജീ.എസ്​.ടി സമ്പദ്​വ്യവസ്​ഥക്ക്​ മുതൽക്കുട്ടാവും. ജീഎസ്​.​ടി നടപ്പിലാക്കുന്നതോടെ നികുതി പരിധിയിൽ വരാ​ത്ത പല കമ്പനികളും നികുതി നൽകേണ്ടി വരുന്നത്​ രാജ്യത്തിന്​​ ഗുണകരമാവും.

കഴിഞ്ഞ അഞ്ച്​ വർഷങ്ങളായി രാജ്യത്തെ സമ്പദ്​വ്യവസ്​ഥ വളർന്നു കൊണ്ടിരിക്കുകയാണ്​. കഴിഞ്ഞ വർഷത്തെക്കാളും കൂടുതലാണ്​ ഇൗ വർഷത്തിലെ സമ്പദ്​​വ്യവസ്​ഥയുടെ ആദ്യ പാദത്തിലെ വളർച്ച നിരക്ക്​​. ഇൗ നില തുടർന്നാൽ 2019ൽ രാജ്യത്തെ സമ്പത്​വ്യവസ്​ഥ 8 ശതമാനത്തിലെത്തുമെന്നും അദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti aayogArvind Panagariya
News Summary - Growth between 7 and 8% likely, says Panagariya
Next Story