ബാങ്കുകളുടെ കിട്ടാക്കടം മാർച്ച്​ 2020ൽ 8 ശതമാനമായി കുറയും

17:48 PM
25/06/2019

ന്യൂഡൽഹി: 2020 മാർച്ചിൽ ബാങ്കുകളുടെ കിട്ടാക്കടം എട്ട്​ ശതമാനമായി കുറയുമെന്ന്​ റിപ്പോർട്ടുകൾ. മാർച്ച്​ 2018ൽ ബാങ്കുകളുടെ കിട്ടാകടം 11.5 ശതമാനമായിരുന്നു 2019 മാർച്ചിൽ ഇത്​ 9.3 ശതമാനമായി കുറഞ്ഞിരുന്നു. 2020ൽ കിട്ടാകടം വീണ്ടും കുറയുമെന്നാണ്​ ക്രഡിറ്റ്​ റേറ്റിങ്​ ഏജൻസിയായ ക്രിസൽ വ്യക്​തമാക്കുന്നത്​.

കിട്ടാകടത്തിൻെറ 80 ശതമാനവും പൊതുമേഖല ബാങ്കുകളുടേതാണെന്നും കണക്കുകൾ വ്യക്​തമാക്കുന്നു. 2020ഓടെ പൊതുമേഖല ബാങ്കുകളുടെ കിട്ടാകടം 10.6 ശതമാനമായി കുറയുമെന്നാണ്​ റിപ്പോർട്ടുകൾ. 2018 മാർച്ചിൽ 14.6 ശതമാനമായിരുന്നു പൊത​ുമേഖല ബാങ്കുകളുടെ കിട്ടാകടം.

കിട്ടാകടമാണ്​ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന്​. കിട്ടാകടം കുറക്കാൻ കർശന നടപടികളുമായി ബാങ്കുകൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബാങ്കുകളെ പ്രതിസന്ധിയിൽ നിന്ന്​ കരകയറ്റാൻ മൂലധനസമാഹരണം ഉൾപ്പടെയുള്ള പദ്ധതികളും സർക്കാർ​ പ്രഖ്യാപിച്ചിരുന്നു.

Loading...
COMMENTS