Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക പ്രതിസന്ധി:...

സാമ്പത്തിക പ്രതിസന്ധി: ആസ്തി വിൽപനയിലുടെ കേന്ദ്രസർക്കാർ 89,000 കോടി സ്വരൂപിക്കുന്നു

text_fields
bookmark_border
disinvestment
cancel

ന്യൂഡൽഹി: രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ആസ്​തി വിൽപനയിലുടെ പണം സ്വരൂപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കോർപ്പറേറ്റ്​ നികുതിയിൽ കുറവ്​ വരുത്തിയത്​ മൂലം കടുത്ത ധനകമ്മിയാണ്​ രാജ്യം അഭിമുഖീകരിക്കുന്നത്​. ഇത്​ പിടിച്ചു നിർത്തുന്നതിനായാണ്​ ആസ്​തി വിൽപന. വിവിധ മേഖലയിലെ സർക്കാർ സ്വത്തുക്കൾ വിൽക്കാനാണ്​ കേന്ദ്രസർക്കാർ നീക്കം.

ഏവിയേഷൻ സെക്​ടർ 15,000 കോടി, പവർ-20,000, ഷിപ്പിങ്​-7,500 കോടി, ദേശീയ പാത 22,000 കോടി എന്നിങ്ങനെയാണ്​ വിവിധ സെക്​ടറുകളിൽ നിന്ന്​ ആസ്​തി വിൽപനയിലൂടെ സ്വരൂപിക്കുക. നീതി ആയോഗ്​ സി.ഇ.ഒ അമിതാഭ്​ കാന്താണ്​ പുതിയ പദ്ധതി കേന്ദ്രസർക്കാറിന്​ മുമ്പാകെ വെച്ചത്​. ഇതിന്​ മന്ത്രിസഭയുടെ അനുമതി കൂടി ആവശ്യമാണ്​. കാബിനറ്റ്​ സെക്രട്ടറി രാജിവ്​ ഗൗഭയുടെ നേതൃത്വത്തിലാണ്​ ആസ്​തി വിൽപന നടക്കുക.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ കരകയറ്റാൻ ഉത്തേജക പാക്കേജുകളുമായി ധനമന്ത്രി നിർമലാ സീതാരാമൻ എത്തിയതിന്​ പിന്നാലെയാണ്​ നീതി ആയോഗി​​െൻറ നീക്കം. കോർപ്പറേറ്റ്​ നികുതി കുറച്ചത്​ വഴി സർക്കാറിന്​ 1.46 ലക്ഷം കോടിയുടെ വരുമാന നഷ്​ടം ഉണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsUnion governmentDis investment
News Summary - Govt plans to raise Rs 89,000 crore through asset sale-Business news
Next Story