വി.വി.​െഎ.പികൾക്ക്​ വിമാനയാത്ര; സർക്കാർ എയർ ഇന്ത്യക്ക്​ നൽകാനുള്ളത്​ 325 കോടി

10:40 AM
12/03/2018

ന്യൂഡൽഹി: വി.വി.​െഎ.പികൾക്ക്​ വിമാനം ചാർട്ടർ​ ചെയ്​ത ഇനത്തിൽ കേന്ദ്രസർക്കാർ എയർ ഇന്ത്യക്ക്​ നൽകാനുള്ളത്​ 325 കോടി. രാഷ്​ട്രപതി, ഉപരാഷ്​ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.​െഎ.പികൾക്ക്​ വിമാനം ചാർട്ടർ​ ചെയ്​ത ഇനത്തിലാണ്​ കേന്ദ്രസർക്കാർ ഇത്രയും തുക എയർ ഇന്ത്യക്ക്​ നൽകാനുള്ളത്​. വിവരാകശനിയമപ്രകാരമുള്ള ചോദ്യത്തിന്​ എയർ ഇന്ത്യയാണ്​ ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്​. 

പ്രതിരോധ മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഒാഫീസ്​, കാബിനറ്റ്​ സെക്രട്ടറിയേറ്റ്​ തുടങ്ങയവരെല്ലാം തന്നെ എയർ ഇന്ത്യക്ക്​ പണം നൽകാനുണ്ട്​. ഇതിൽ 178.55 കോടി രൂപ നൽകാനുള്ളത്​ വിദേശകാര്യമന്ത്രാലയമാണ്​. കാബിനറ്റ്​ സെക്രട്ടറിയേറ്റും പ്രധാനമന്ത്രിയുടെ ഒാഫീസും കൂടി 128.84 കോടി നൽകാനുണ്ട്​. പ്രതിരോധ മന്ത്രാലയം 18.42 കോടിയാണ്​ നൽകാനുള്ളത്​.

നഷ്​ടത്തിലുള്ള എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ അതിവേഗം മുന്നോട്ട്​ പോവുകയാണ്​. ഇതിനി​ടയിലാണ്​ കമ്പനിക്ക്​ സർക്കാർ നൽകാനുള്ള  തുകയുടെ കണക്കുകൾ പുറത്ത്​ വന്നത്​.

Loading...
COMMENTS