ഒന്നിലധികം അക്കൗണ്ടുകളിൽനിന്നായി ഒരു കോടിക്കുമേൽ പണം പിൻവലി​ച്ചാലും നികുതി

21:20 PM
19/07/2019

ന്യൂഡൽഹി: ഒന്നിലധികം അൗണ്ടുകളിൽനിന്നായി ഒരു കോടിക്കുമേൽ പണം പിൻവലി​ച്ചാലും രണ്ടു ശതമാനം നികുതി ഈടാക്കും. വ്യാഴാഴ്​ച പാസാക്കിയ ധനബില്ലിൽ ഇതിനായി ​ഭേദഗതി വരുത്തിയിട്ടുണ്ട്​. ഒരു കോടിക്കുമേൽ പണം പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി ഈടാക്കുമെന്ന നിർദേശം മറികടക്കാൻ ഒന്നിലേറെ അക്കൗണ്ടുകളിൽനിന്നു പണം പിൻവലിച്ചേക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ്​ പുതിയ തീരുമാനമെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ ലോക്​സഭയെ അറിയിച്ചു. 

ഡിജിറ്റൽ ഇടപാടുകൾ​​ പ്രോത്സാഹിപ്പിക്കുന്നതിനായാണു പണമായി ഒരു കോടിയിലേറെ പിൻവലിക്കുന്നതിനു നികുതി ഏ​ർപ്പെടുത്തിയത്​. 

Loading...
COMMENTS