കിട്ടാക്കടം: ബാങ്കുകൾക്ക്​ സർക്കാർ നൽകുക 88,100 കോടി

19:44 PM
24/01/2018

ന്യൂ​​ഡ​​ൽ​​ഹി: കി​​ട്ടാ​​ക്ക​​ടം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 250 കോ​​ടി രൂ​​പ​​ക്കു മു​​ക​​ളി​​ലു​​ള്ള ബാ​​ങ്ക്​ വാ​​യ്​​​പ​​ക​​ൾ പ്ര​​ത്യേ​​കം നി​​രീ​​ക്ഷി​​ക്കു​​മെ​​ന്ന്​ കേ​​ന്ദ്രം. 
രാ​​ജ്യ​​ത്തെ 21 പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളു​​ടെ മൂ​​ല​​ധ​​ന അ​​ടി​​ത്ത​​റ ശ​​ക്​​​തി​​പ്പെ​​ടു​​ത്താ​​ൻ ന​​ട​​പ്പു​​വ​​ർ​​ഷം 88,000 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കു​​ന്ന​​ത​​ട​​ക്കം, ബാ​​ങ്കി​​ങ്​ രം​​ഗ​​ത്തെ പ​​രി​​ഷ്​​​ക​​ര​​ണ ക​​ർ​​മ​​രേ​​ഖ​​യു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ധ​​ന​​മ​​ന്ത്രി അ​​രു​​ൺ ​െജ​​യ്​​​റ്റ്​​​ലി ​പു​​റ​​ത്തി​​റ​​ക്കി. 

പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളു​​ടെ മൂ​​ല​​ധ​​ന അ​​ടി​​ത്ത​​റ ശ​​ക്​​​തി​​പ്പെ​​ടു​​ത്താ​​ൻ 2.11 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി ക​​ഴി​​ഞ്ഞ ഒ​​ക്​​​ടോ​​ബ​​റി​​ൽ സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. 
അ​​ത​​നു​​സ​​രി​​ച്ച്​ 15 വ​​ർ​​ഷം വ​​രെ കാ​​ലാ​​വ​​ധി​​യു​​ള്ള 80,000 കോ​​ടി രൂ​​പ​​യു​​ടെ ബോ​​ണ്ട്​ ന​​ട​​പ്പു സാ​​മ്പ​​ത്തി​​ക​​വ​​ർ​​ഷം ഇ​​റ​​ക്കും. ബ​​ജ​​റ്റ്​ സ​​ഹാ​​യ​​മാ​​യി 8139 കോ​​ടി രൂ​​പ ല​​ഭ്യ​​മാ​​ക്കും. മൂ​​ല​​ധ​​ന​​ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്​ സ്​​​റ്റേ​​റ്റ്​ ബാ​​ങ്ക്​ ഒാ​​ഫ്​ ഇ​​ന്ത്യ​​ക്ക്​ 8800 കോ​​ടി ന​​ൽ​​കും. ബാ​​ങ്ക്​ ഒാ​​ഫ്​ ബ​​റോ​​ഡ​​ക്ക്​ 5375 കോ​​ടി, യൂ​​നി​​യ​​ൻ ബാ​​ങ്കി​​ന്​ 4524 കോ​​ടി, യൂ​​ക്കോ ബാ​​ങ്ക്​ 6507 കോ​​ടി, പ​​ഞ്ചാ​​ബ്​ നാ​​ഷ​​ന​​ൽ ബാ​​ങ്ക്​ 5473 കോ​​ടി എ​​ന്നി​​ങ്ങ​​നെ വെ​​വ്വേ​​റെ വി​​ഹി​​തം നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്. ധ​​ന​​മ​​ന്ത്രാ​​ല​​യം രൂ​​പ​​പ്പെ​​ടു​​ത്തി​​യ പ​​രി​​ഷ്​​​ക​​ര​​ണ പാ​​ക്കേ​​ജ്​ അം​​ഗീ​​ക​​രി​​ക്കു​​ന്ന മു​​റ​​ക്കാ​​ണ്​ ബാ​​ങ്കു​​ക​​ൾ​​ക്ക്​ സ​​ഹാ​​യം ല​​ഭി​​ക്കു​​ക. 

മൂ​​ല​​ധ​​ന​​ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം 30 ക​​ർ​​മ​​പ​​ദ്ധ​​തി​​ക​​ൾ അ​​ട​​ങ്ങു​​ന്ന പ​​രി​​ഷ്​​​ക​​ര​​ണ പാ​​ക്കേ​​ജാ​​ണ്​ മു​​ന്നോ​​ട്ടു​​വെ​​ക്കു​​ന്ന​​ത്. ബാ​​ങ്കി​​ങ്​ സേ​​വ​​നം കൂ​​ടു​​ത​​ൽ ല​​ഭ്യ​​മാ​​ക്കാ​​നും മി​​ക​​വു​​റ്റ​​താ​​ക്കാ​​നു​​മാ​​ണ്​ ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന്​ ധ​​ന​​മ​​ന്ത്രി വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ശ​​ദീ​​ക​​രി​​ച്ചു. 
ഒാ​​രോ ഗ്രാ​​മ​​ത്തി​​ലും അ​​ഞ്ചു കി.​​മീ​​റ്റ​​ർ പ​​രി​​ധി​​ക്കു​​ള്ളി​​ൽ ബാ​​ങ്കി​​ങ്​ സേ​​വ​​നം, ഇ​​ല​​ക്​​​ട്രോ​​ണി​​ക്​ പ​​ണ​​മി​​ട​​പാ​​ടി​​ൽ പ​​ണം ചോ​​ർ​​ന്നാ​​ൽ 10 ദി​​വ​​സ​​ത്തി​​ന​​കം റീ​​ഫ​​ണ്ട്, എ.​​ടി.​​എം ഇ​​ല്ലാ​​ത്ത ജി​​ല്ല​​ക​​ളി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന എ.​​ടി.​​എം തു​​ട​​ങ്ങി വി​​വി​​ധ വാ​​ഗ്​​​ദാ​​ന​​ങ്ങ​​ളു​​ണ്ട്​ പ​​ദ്ധ​​തി​​യി​​ൽ. 
പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളി​​ൽ നി​​ക്ഷേ​​പ​​ക​​രു​​ടെ പ​​ണം സു​​ര​​ക്ഷി​​ത​​മാ​​യി​​രി​​ക്കു​െ​​മ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Loading...
COMMENTS