Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയു.പി.എ സർക്കാറി​െൻറ...

യു.പി.എ സർക്കാറി​െൻറ ഭരണകാലത്തെ വളർച്ച നിരക്ക്​ ക​ുറച്ചു

text_fields
bookmark_border
യു.പി.എ സർക്കാറി​െൻറ ഭരണകാലത്തെ  വളർച്ച നിരക്ക്​ ക​ുറച്ചു
cancel

ന്യൂഡൽഹി: 2019ൽ പൊതുതെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ കോൺഗ്രസിനെ​ പ്രതിരോധത്തിലാക്കാൻ യു.പി.എ സർക്കാറി​​െൻറ ഭരണകാലത്തെ വളർച്ച നിരക്കിൽ മാറ്റം വരുത്തി. മാനദണ്ഡത്തിൽ മാറ്റം വരുത്തിയാണ്​ വളർച്ച നിരക്ക്​ പുനക്രമീകരിച്ചത്​. 2010-11 സാമ്പത്തിക വർഷത്തിൽ 10.3 ശതമാനമായിരുന്നു രേഖപ്പെടുത്തിയ വളർച്ച നിരക്ക്​. ഉദാരീകരണത്തിന്​ ശേഷം രാജ്യം ഏറ്റവും കൂടുതൽ വളർച്ച നിരക്ക്​ രേഖപ്പെടു​ത്തിയത്​ ഇൗ സാമ്പത്തിക വർഷമായിരുന്നു​.

8.3 ശതമാനമായാണ്​​ വളർച്ച നിരക്ക്​ കുറച്ചത്​. പുതിയ വിവരങ്ങൾ പ്രകാരം കണക്കാക്കിയപ്പോഴാണ്​ വളർച്ച നിരക്ക്​ കുറഞ്ഞതെന്ന്​ നീതി ആയോഗ്​ വൈസ്​ ചെയർമാൻ രാജീവ്​ കുമാർ പറഞ്ഞു. വളർച്ച നിരക്ക്​ കണക്കാക്കുന്ന രീതിയിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. ഖനനം, ക്വാറിയിങ്​, ടെലികോം തുടങ്ങിയ മേഖലകളിലെ കണക്കുകളിൽ പുന:പരിശോധന നടത്തിയപ്പോൾ വ്യത്യാസം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2005-06 സാമ്പത്തിക വർഷത്തിലെ വളർച്ച നിരക്ക്​ 9.3 ശതമാനത്തിൽ നിന്ന്​ 7.9 ശതമാനമായി കുറച്ചിട്ടുണ്ട്​. 2006-07 സാമ്പത്തിക വർഷത്തിലെ വളർച്ച നിരക്ക്​ 8.1 ശതമാനമായും 2007-08ലേത്​ 7.7 ശതമാനമായാണ്​ കുറച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPAniti ayogmalayalam news
News Summary - Government's New GDP Data Downgrades Growth During UPA -Business news
Next Story