Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവ്യവസായ സൗഹൃദ രാജ്യം:...

വ്യവസായ സൗഹൃദ രാജ്യം: 200 പുതിയ പരിഷ്​കാരങ്ങൾക്കൊരുങ്ങി  കേന്ദ്രസർക്കാർ

text_fields
bookmark_border
വ്യവസായ സൗഹൃദ രാജ്യം: 200 പുതിയ പരിഷ്​കാരങ്ങൾക്കൊരുങ്ങി  കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: വ്യവസായ സൗഹൃദ രാജ്യമാകുന്നതി​​െൻറ ഭാഗമായി 200 പുതിയ പരിഷ്​കാരങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ  ആദ്യ 50 സ്ഥാനങ്ങൾക്കുള്ളിൽ​ എത്താൻ ലക്ഷ്യമിട്ടാണ്​ കേന്ദ്രസർക്കാറി​​െൻറ പരിഷ്​കാരങ്ങൾ. ഡിപ്പാർട്ട്​മ​െൻറ്​ ഒാഫ്​ ഇൻഡസ്​ട്രിയൽ-പോളിസി​ ആൻഡ്​ പ്രമോഷൻ സെക്രട്ടറി ​രമേഷ്​ അഭിഷേകാണ്​​ ഇതുസംബന്ധിച്ച്​ വിവരം  പുറത്ത്​  വിട്ടത്​.

നിലവിൽ 122 പരിഷ്​കാരങ്ങൾ രാജ്യത്ത്​ നടപ്പിലാക്കിയിട്ടുണ്ട്​. 90 പരിഷ്​കാരങ്ങൾ വൈകാതെ തന്നെ നിലവിൽവരും. നികുതി, ലൈസൻസ്​, നിക്ഷേപകരുടെ സുരക്ഷ എന്നിവയിൽ സർക്കാർ നടപ്പിലാക്കിയ കാര്യങ്ങളാണ്​ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക്​ മികച്ച റാങ്ക്​ ലഭിക്കാൻ കാരണമെന്നും രമേഷ്​ അഭിഷേക്​ പറഞ്ഞു.  30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയത്​ വലിയ  നേട്ടമാണ്​. ആദ്യ അമ്പതിനുള്ളിൽ എത്തുക എന്നതാണ്​ സർക്കാറി​​െൻറ ഭാവിയിലെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്​ച പുറത്തിറക്കിയ ഇൗസ്​ ഒാഫ്​ ഡ്യൂയിങ്​​ ബിസിനസ്​ റാങ്കിങ്ങിൽ ഇന്ത്യ  നൂറാം സ്ഥാനത്തേക്ക്​ കുതിച്ചിരുന്നു. നികുതി പരിഷ്​കാരം, ലൈസൻസ്​, നിക്ഷേപകർക്കുള്ള സംരക്ഷണം എന്നിവയെല്ലാമാണ്​ ഒറ്റയടിക്ക്​ 30 റാങ്കുകൾ മെച്ചപ്പെടുത്താൻ രാജ്യത്തെ സഹായിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world bankreformsmalayalam newsease of doing business
News Summary - Government, World Bank working on 200 reforms to push India into top 50 in rankings-Business news
Next Story