Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണ്ണ ബോണ്ടുകളിലെ...

സ്വർണ്ണ ബോണ്ടുകളിലെ നിക്ഷേപ പരിധി ഉയർത്തി

text_fields
bookmark_border
gold
cancel

ന്യൂഡൽഹി: സ്വർണ്ണ ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള പരിധി കേന്ദ്രസർക്കാർ ഉയർത്തി. ഒരു സാമ്പത്തിക വർഷത്തിൽ വ്യക്​തികൾക്ക്​ സ്വർണ്ണ ബോണ്ടിൽ നിക്ഷേപിക്കാവുന്ന പരിധി 4 കിലോ ഗ്രാമായാണ്​ ഉയർത്തിയിരിക്കുന്നത്​. മുമ്പ്​ ഇത്​ 500 ഗ്രാം മാത്രമായിരുന്നു. സ്വർണ്ണ ​ബോണ്ടിലെ നിക്ഷേപം വർധിപ്പിക്കുന്നതിനാണ്​ കേന്ദ്രസർക്കാറി​​െൻറ നടപടി.

ട്രസ്​റ്റുകൾ പോലുള്ള സ്ഥാപനങ്ങൾക്ക്​ 20 കിലോഗ്രാം വരെ സ്വർണ്ണ ബോണ്ടിൽ നിക്ഷേപിക്കാം. നിലവിൽ ബി.എസ്​.ഇ, എൻ.എസ്​.ഇ, വിവിധ ബാങ്കുകൾ എന്നിവരെല്ലാം സ്വർണ്ണ ബോണ്ടുകൾ പുറത്തിറക്കുന്നുണ്ട്​. സ്വർണ്ണ ബോണ്ടിലെ നിക്ഷേപ പരിധി ഉയർത്തുന്നത്​ വഴി കൂടുതൽ മൂലധന സമാഹരണം കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നുണ്ട്​.

​2005ലാണ്​ സ്വർണ്ണ ബോണ്ടുകൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്​​. 2015--^16 സാമ്പത്തിക വർഷത്തിൽ 15,000 കോടിയും 2016--^17 സാമ്പത്തിക വർഷത്തിൽ 10-,000 കോടിയുമാണ്​ സ്വർണ്ണ ബോണ്ടിലൂടെ സ്വരൂപിക്കാൻ സർക്കാർ ലക്ഷ്യമിട്ടത്​. നിലവിൽ 4,769 കോടി രൂപ ഇൗ സാമ്പത്തിക വർഷത്തിൽ സ്വർണ്ണ ബോണ്ടിലൂടെ കേന്ദ്രസർക്കാർ സ്വരൂപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold bondbusinessNSEBSEmalayalam newsinvestment limit4 kg
News Summary - Government hikes gold bond investment limit-business news
Next Story