എച്ച്​.ഡി.എഫ്​.സിക്ക്​ എഫ്​.ഡി.​െഎയിലുടെ 24,000 കോടി സ്വരൂപിക്കാൻ അനുമതി

18:40 PM
13/06/2018

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ  എച്ച്​.ഡി.എഫ്​.സിക്ക്​ നേരിട്ടുള്ള വിദേശനിക്ഷേപത്തിലുടെ 24,000 കോടി സ്വരൂപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ബാങ്കിലെ ആകെ വിദശേനിക്ഷേപം 74 ശതമാനമാക്കാനാണ്​ മന്ത്രിസഭയയുടെ അംഗീകാരം.

നിലവിൽ എച്ച്​.ഡി.എഫ്​.സിയുടെ നേരിട്ടുള്ള വിദേശനിക്ഷേപം 72.62 ശതമാനമാണ്​. ഇതിൽ 8,500 കോടി പ്രിഫറൻഷ്യൽ ഷെയറുകളായി സ്വരൂപിക്കാനാണ്​ ബാങ്കിന്​ അനുമതി നൽകിയിട്ടുള്ളത്​. 
 

Loading...
COMMENTS