അമിത് ഷായുടെ മകന്‍റെ കമ്പനിയുടെ ലാഭത്തിൽ 16000 ഇരട്ടി വർധന
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ മകൻറെ ൻറ കമ്പനിയുടെ വിറ്റുവരവിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ജെയ് അമിത് ഷായുടെ കമ്പനിയുടെ വിറ്റുവരവിൽ 16,000 ഇരട്ടിയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ മാധ്യമമായ ‘ദ വയർ’ ന്യൂസ് പോർട്ടലാണ് വാർത്ത പുറത്തുവിട്ടത്. 2014ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ജെയ്യുടെ വിറ്റുവരവിൽ വൻ വർധന രേഖപ്പെടുത്തിയിരിക്കുന്നുവെന്ന് കമ്പനീസ് രജിസ്ട്രാറിന് സമർപ്പിച്ച രേഖകളെ ആധാരമാക്കി ‘ദ വയർ’ ലേഖിക രോഹിണി സിങ്ങാണ് റിപ്പോർട്ട് ചെയ്തത്.
2013 മാർച്ചിലും 2014 മാർച്ചിലും യഥാക്രമം 6230 ഉം 1724ഉം രൂപയുടെ നഷ്ടമാണ് അമിത് ഷായുടെ മകൻറെ ഉടമസ്ഥതയിലുള്ള ടെമ്പിൾ എൻറർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡിന് ഉണ്ടായിരുന്നത്. എന്നാൽ, ജെയ് ഷായുടെ കമ്പനി പിന്നീട് പെെട്ടന്ന് കുതിച്ചുയരുകയായിരുന്നു. 2014-15 വർഷത്തിൽ 50,000 രൂപയുടെ വരുമാനവും 18,728 രൂപ ലാഭവും കമ്പനി നേടി. 2015-16 വർഷത്തിൽ കമ്പനിയുടെ ലാഭം 80.5 കോടിയായാണ് ഉയർന്നത്. എകദേശം 16,000 ഇരട്ടിയുടെ വർധനയാണ് കമ്പനിയുടെ ആകെ ലാഭത്തിൽ ഉണ്ടായിരിക്കുന്നത്.
രാജ്യസഭാ എം.പിയും റിലയൻസ് ഇൻഡസ്ട്രീസിെൻറ ഉന്നത ഉദ്യോഗസ്ഥനുമായ പരിമൾ നത്‌വാനിയുടെ മരുമകൻ രാജേഷ് ഖാണ്ഡ്വാലയുടെ ധനകാര്യ സ്ഥാപനത്തിൽനിന്നും 15.78 കോടി വായ്പ ലഭിച്ചതോടെയാണ് കമ്പനി ലാഭത്തിലേക്ക് കുതിച്ചുചാടിയതെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം കെ.ഐ.എഫ്.എസിെൻറ കണക്കുകളില്‍ ജെയ് ഷായുടെ കമ്പനിക്ക് ഏഴ് കോടി രൂപ മാത്രമാണ് വായ്പയായി നല്‍കിയതായി കാണിച്ചിട്ടുള്ളതത്രെ.
ഖാണ്ട്‌വാലയുടെ മകളെയാണ് പരിമള്‍ നത്‌വാനിയുടെ മകന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഈ റിലയന്‍സ് ബന്ധവും വായ്പാ രൂപത്തില്‍ വന്ന കോടികളും ജെയ് ഷായുടെ കമ്പനിയുടെ വളര്‍ച്ചയെ കൂടുതല്‍ ദുരൂഹമാക്കുന്നതായി റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
