സ്വർണവില വീണ്ടും ഉയർന്നു; പവന്​ 320 രൂപ കൂടി

20:50 PM
14/05/2019
(photo for representation)
കോഴി​േക്കാട്​: ഇടവേളക്കുശേഷം സ്വർണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച പവന്​ 23,880 രൂപയായിരുന്ന സ്വർണം ചൊവ്വാഴ്ച 320 രൂപ വർധിച്ച്​ 24,200ലെത്തി. 3,025 രൂപയാണ്​ ഒരു ഗ്രാമി​​െൻറ വില. അന്താരാഷ്​ട്ര വിപണിയിലെ വർധനവും രാഷ്​ട്രീയ വിഷയങ്ങളുമാണ്​ വില വീണ്ടും ഉയർത്തിയത്​. അന്താരാഷ്​ട്ര വിപണിയിൽ ട്രോയ്​ ഔൺസിന്​ 1,297 ഡോളറിലെത്തി. വിദേശത്തെ പ്രധാന ബാങ്കുകൾ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നതും വില ഉയരാൻ കാരണമായെന്ന്​ ഈ മേഖലയിലെ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. 

മേയ്​ ഒന്നിന്​ 23,680 രൂപയായിരുന്ന പവന്​ രണ്ടാഴ്​ചകൊണ്ട്​ 520 രൂപയാണ്​ കൂടിയത്​. ഏപ്രിലിലിൽ 23,920 രൂപയായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്​. മാർച്ച്​ 14ന്​ ശേഷം 24,000 രൂപക്ക്​ മുകളിൽ വീണ്ടുമെത്തിയത്​​ ചൊവ്വാഴ്ചയാണ്​. മാർച്ച്​ 14ന്​ 24,040 രൂപയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21നാണ്​ ​െറക്കോഡ്​ വിലയിലെത്തിയത്​. അന്ന്​ പവന്​ 25,160ലെത്തി. പിന്നീട്​ 1,680 രൂപയോളം കുറഞ്ഞ്​ 23,480 വരെയെത്തിയിരുന്നു. ഈ മാസം മൂന്നിന്​ 23,480 രൂപയായിരുന്നു വില. 
 
Loading...
COMMENTS