Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില കൂടും,...

സ്വർണവില കൂടും, കൂടില്ല!

text_fields
bookmark_border
സ്വർണവില കൂടും, കൂടില്ല!
cancel

2018ൽ സ്വർണവിലയുടെ അവസ്​ഥയെന്തായിരിക്കും? കൂടുമെന്ന്​ ഒരുവിഭാഗം, കൂടില്ലെന്ന്​ മറുവിഭാഗം. വിപണി വിദഗ്​ധർക്കിടയിൽ തർക്കം ​െകാഴുക്കുകയാണ്​. അന്താരാഷ്​ട്ര സാഹചര്യങ്ങൾ നോക്കിയാൽ വില കൂടുമെന്നാണ്​​ ഒരുവിഭാഗം പറയുന്നത്​. ആഭ്യന്തര സാഹചര്യങ്ങളാണ്​ വില കുറയുമെന്ന്​ മറുവിഭാഗം പറയാൻ കാരണം. പുതിയ തന്ത്രങ്ങളുടെ ഭാഗമായി ഡോളറിനെ  ശക്​തിപ്പെടുത്താൻ അമേരിക്കയിൽ​ ട്രംപ്​ ഭരണകൂടം കാര്യമായ ഇടപെടൽ നടത്തില്ലെന്ന വിലയിരുത്തലാണുള്ളത്​. 

ഡോളർ അമിതമായി ശക്​തിപ്പെടാതിരിക്കലാണ്​ അമേരിക്കൻ സമ്പദ്​വ്യവസ്​ഥക്ക്​ ഗുണകരമെന്ന നിലപാട്​ നേരത്തേതന്നെ ട്രംപ്​ സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസം അമേരിക്കൻ ട്രഷറി സെക്രട്ടറിയും ഇതേനിലപാട്​ കൈക്കൊണ്ടു. ഇതോടെ, ഡോളർ നിരക്ക് താഴുകയും സ്വർണവില ഉയരുകയും ചെയ്​തു. ആറാഴ്​ച തുടർച്ചയായി ഡോളർ ഇടിഞ്ഞുനിന്നപ്പോൾ ഐ.എം.എഫും യൂറോപ്യൻ സെൻട്രൽ ബാങ്കുമൊക്കെ വിമർശനവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടൊപ്പം, ആഭ്യന്തരസമ്മർദവും ശക്​തമായതോടെ ട്രംപ്​ നിലപാട്​ തിരുത്തി, ​കഴിഞ്ഞയാഴ്​ച ഡോളർ ശക്​തിപ്പെടുകയും സ്വർണവില കുറയുകയും ചെയ്​തു. 

എന്നാൽ, ആഭ്യന്തരവിപണിയിൽ സമ്മിശ്ര പ്രതികരണങ്ങളാണ്​ സ്വർണവില സംബന്ധിച്ചുള്ളത്​. ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആരംഭിച്ചതിനാൽ ആഭരണങ്ങൾക്കുള്ള ആഭ്യന്തര ഡിമാൻഡ്​ വർധിക്കുമെന്നും അത്​ വിപണിക്ക്​ ഗുണകരമാകുമെന്നുമാണ്​ ഒരുവിലയിരുത്തൽ. അതേസമയം, കഴിഞ്ഞദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ സ്വർണവിപണിക്ക്​​ അനുകൂലമായ പ്രഖ്യാപനങ്ങളൊന്നും ഇല്ലാതിരുന്നത്​ വിപണിയിൽ നിരാശ പടർത്തുകയും ചെയ്​തു. 

കേന്ദ്ര ബജറ്റിൽ സ്വർണത്തി​​െൻറ ഇറക്കുമതിതീരുവ കുറക്കുമെന്ന പ്രതീക്ഷയാണ്​ വിപണിയിൽ ഉണ്ടായിരുന്നത്​. എന്നാൽ, സ്വർണ​ ഇറക്കുമതി ചുങ്കം സംബന്ധിച്ചും കസ്​റ്റംസ്​ ഡ്യൂട്ടി സംബന്ധിച്ചും കേന്ദ്ര ധനമന്ത്രി പരാമർശങ്ങ​െളാന്നും നടത്തിയില്ല. ഇറക്കുമതി വർധിപ്പിക്കുന്നതിന്​ പകരം, ജനങ്ങളുടെ കൈയിൽ നിഷ്​ക്രിയമായി ഇരിക്കുന്ന സ്വർണം സർക്കാറിലേക്ക്​ ആകർഷിക്കുന്നതിനാണ്​ ധനമന്ത്രി ഉൗന്നൽ നൽകിയത്​. ഇതി​​െൻറ ഭാഗമായി സ്വർണ നിക്ഷേപപദ്ധതി കൂടുതൽ ആകർഷകമാക്കുമെന്നും നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും പ്രഖ്യാപനങ്ങളുമുണ്ടായി. ഇതിനപ്പുറം ഒന്നും ഉണ്ടായതുമില്ല. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച സ്വർണനിക്ഷേപപദ്ധതികൾക്ക് കാര്യമായ പ്രതികരണം ഉണ്ടാകാതിരുന്നത് നിക്ഷേപത്തിൽ നിന്നുള്ള ആദായം കുറവായതും നടപടിക്രമങ്ങൾ സങ്കീർണമായതും കാരണമാണ്. ഈ സാഹചര്യത്തിൽ സ്വർണനിക്ഷേപ പദ്ധതി കൂടുതൽ ആകർഷകമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsus economyWorld market
News Summary - Gold rate Change in 2018-Business news
Next Story