സ്വർണ വില കുതിച്ചുയരുന്നു; പവന് 28,000 രൂപ

15:26 PM
15/08/2019

കൊച്ചി: സ്വര്‍ണ വില സർവകാല റെക്കോഡിൽ.  പവന് 200 രൂപ വർധിച്ച് 28,000 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 3500 രൂപയായി. ഇന്നലെ പവന് 27,800 രൂപയായിരുന്നു സ്വര്‍ണ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3,500 രൂപയാണ് വര്‍ധിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന സൂചനയാണ് ആഗോളവിപണിയില്‍ വില കുതിക്കാനുളള ഒരു കാരണമായി കരുതുന്നത്. 

Loading...
COMMENTS