പവന്​ 30680; സ്വർണത്തിന്​ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില

  • ഇന്ന്​ 280 രൂപ കൂടി

13:45 PM
19/02/2020
gold-liquid-240819.jpg

കൊച്ചി: 280 രൂപ ഒറ്റയടിക്ക്​ വർധിച്ചതോടെ സ്വർണത്തിന്​ ​പവന്​ 30680 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്​. ഗ്രാമിന് 3835 യാണ്​ വില. ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ തിരിച്ചടിയും വൻ നിക്ഷേപകർ സ്വർണം വൻതോതിൽ‌ വാങ്ങിക്കൂട്ടുന്നതുമാണ്​ വിലവർധനവിന്​ കാരണമായി വിലയിരുത്തുന്നത്​.

കുതിച്ചുയരുന്ന പൊന്ന്​
ഒരു വർഷംകൊണ്ട്​ 5760 രൂപയാണ്​ സ്വർണത്തിന്​ വർധിച്ചത്​. 2019 ഫെബ്രുവരി 19ന്​ 24920 രൂപയായിരുന്നു പവന്​ വില. 2020 ഫെബ്രുവരി 19ന്​ 30680 രൂപയായി. ഈ വർഷം ജനുവരി ഒന്നിന് 29000 രൂപയായിരുന്നു. 50 ദിവസം കൊണ്ട്​ 1680 രൂപ കൂടി. ഗ്രാമിന് വർധിച്ചത്​ 205 രൂപ.

 

Loading...
COMMENTS