സ്വർണവില വീണ്ടും റെക്കോർഡിൽ; പവന്​ 32,320 രൂപ

11:12 AM
06/03/2020

കോഴിക്കോട്​: ​സ്വർണ വില വീണ്ടും സർവകാല റെക്കോർഡിലേക്ക്​്. ഗ്രാമിന്​ 50 രൂപ വർധിച്ച്​ 4,040 രൂപയിലും പവന്​ 400 രൂപ വർധിച്ച്​ 32,320 രൂപയിലും എത്തി. ആറു ദിവസത്തിനുള്ളിൽ പവന്​ 1200 രൂപയുടെ വർധനയാണ്​ രേഖപ്പെടുത്തിയത്​. 

മാർച്ച്​ ഒന്നിന്​ പവന്​ 31,120 രൂപയായിരുന്ന സ്വർണവില. െകാറോണ വൈറസിനെ തുടർന്ന്​ മറ്റു വിപണികളിൽ വിശ്വാസം നഷ്​ടപ്പെടുകയും സുരക്ഷിത നിക്ഷേപമായി സ്വർണം തിരഞ്ഞെടുക്കുകയും ചെയ്​തതോടെയാണ്​ സ്വർണവില കുതിച്ചത്​​. 

Loading...
COMMENTS