സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഗ്രാമിന് 3,000 രൂപ

10:56 AM
22/01/2019
gold-price

കൊച്ചി: വാരത്തിന്‍റെ രണ്ടാം ദിവസം സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 3,000 രൂപയും പവന് 24,000 രൂപയിലുമാണ് വ്യാപാരം. 

തിങ്കളാഴ്ച സ്വർണം വില ഉയർന്ന് റെക്കോർഡിൽ എത്തിയത്. ആറു വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന വർധനവായിരുന്നു ഇത്. സ്വർണം ഗ്രാമിന് 3020 രൂപയിലും പവന് 24,160 രൂപയും ആയിരുന്നു ഇന്നലത്തെ വില. 2012 നവംബർ 27ാം തീയതിയാണ് സംസ്ഥാനത്ത് ഉയർന്ന വിലയായ 3030 രൂപ രേഖപ്പെടുത്തിയത്. 

മെക്സിക്കൽ മതിൽ നിർമാണത്തിനുള്ള ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഭരണ-പ്രതിപക്ഷ അഭിപ്രായ ഭിന്നത അമേരിക്കയിൽ ഭരണസ്തംഭനത്തിന് വഴിവെച്ചതാണ് വില ഉയരാൻ ഇടയാക്കിയത്. കൂടാതെ, ഉൽസവ സീസണും പഴയ സ്വർണം വിറ്റഴിക്കുന്നത് വർധിച്ചതും വില കൂടാൻ കാരണമായി.
 

Loading...
COMMENTS