Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വര്‍ണം ഇറക്കുമതിയില്‍ 55 ശതമാനം ഇടിവ്
text_fieldsbookmark_border
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ ഇറക്കുമതിയില്‍ 55 ശതമാനത്തിന്‍െറ കുറവ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ -സെപ്റ്റംബറില്‍ 1742 കോടി ഡോളറായിരുന്ന ഇറക്കുമതി 788 കോടി ഡോളറായാണ് ഇടിഞ്ഞത്. സെപ്റ്റംബറില്‍ തുടര്‍ച്ചയായ എട്ടാം മാസമാണ് ഇറക്കുമതി കുറയുന്നതെന്നും വാണിജ്യ മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. 10 .3 ശതമാനമാണ് ഇടിവ്. 180 കോടി ഡോളറിലേക്കാണ് ഇറക്കുമതി കുറഞ്ഞത്. ഇത് വ്യാപാരകമ്മി കുറയാനും സഹായിച്ചിട്ടുണ്ട്. 2015 സെപ്റ്റംബറില്‍ 1010 കോടി ഡോളറായിരുന്ന കമ്മി കഴിഞ്ഞ സെപ്റ്റംബറില്‍ 833 കോടി ഡോളറായാണ് കുറഞ്ഞത്. വെള്ളി ഇറക്കുമതിയിലും കുറവുണ്ട്. 71.29 ശതമാനമാണ് സെപ്റ്റംബറിലെ ഇടിവ്. 13.91 കോടി ഡോളറിന്െറയായിരുന്നു ഇറക്കുമതി. മുന്‍വര്‍ഷം ഇത് 48.47 കോടി ഡോളറായിരുന്നു.
Next Story
