Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേരളത്തി​ലെ സ്വകാര്യ...

കേരളത്തി​ലെ സ്വകാര്യ പണമിടപാട്​ സ്​ഥാപനങ്ങളിലെ സ്വർണത്തി​െൻറ അളവിൽ വൻവർധന

text_fields
bookmark_border
കേരളത്തി​ലെ സ്വകാര്യ പണമിടപാട്​ സ്​ഥാപനങ്ങളിലെ സ്വർണത്തി​െൻറ അളവിൽ വൻവർധന
cancel

കൊച്ചി: കേരളത്തി​ലെ സ്വകാര്യ പണമിടപാട്​ സ്​ഥാപനങ്ങളിലെ സ്വർണത്തി​െൻറ അളവിൽ വൻവർധന.​ മുത്തൂറ്റ്​ ഫിനാൻസ്​, മണപ്പുറം ഫിനാൻസ്​, മുത്തൂറ്റ്​ ഫിൻകോർപ്പ്​  എന്നീ മൂന്ന്​ സ്​ഥാപനങ്ങളിൽ മാത്രം 263 ടൺ സ്വർണ്ണത്തി​െൻറ നിക്ഷേപമുണ്ട്​.  സിംഗപ്പൂർ, ഒാസ്​ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ  ആകെ സ്വർണ്ണ നിക്ഷേപത്തേക്കാളും കൂടുതൽ വരുമിത്​​.

കഴിഞ്ഞ രണ്ട്​ വർഷത്തിനുള്ളിൽ കേരളത്തിലെ പ്രമുഖ സ്വകാര്യ പണമിടപാട്​ സ്​ഥാപനമായ മുത്തുറ്റ്​ ഫിനാൻസി​െൻറ കൈവശമുള്ള സ്വർണ്ണത്തി​െൻറ അളവ്​ 116 ടണ്ണിൽ നിന്ന്​ 150 ടണ്ണായി വർധിച്ചിരുന്നു. വിദേശ രാജ്യങ്ങളായ സിംഗപ്പൂർ (124 ടൺ), സ്വീഡൻ (125.7 ടൺ), ഒാസ്​ട്രേലിയ(79.9 ടൺ) എന്നീ രാജ്യങ്ങളിലെ കരുതൽ സ്വർണ്ണ നിക്ഷേപത്തേക്കാൾ കൂടുതലാണ്​ ഇത്​.

ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കുന്ന സ്വർണ്ണത്തി​െൻറ 30 ശതമാനവും ഉപയോഗിക്കുന്നത്​ ഇന്ത്യയാണ്​​. സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായാണ്​ ഇന്ത്യയിൽ പൊതുവിൽ വിലയിരുത്തുന്നത്​. കേരളത്തിൽ എകദേശം രണ്ട്​ ലക്ഷം തൊഴിലാളികൾ സ്വർണ്ണ വ്യവസായവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നുണ്ട്​. 

വേൾഡ്​ കൗണസിലി​െൻറ കണക്കനുസരിച്ച്​ ലോകത്തിൽ കരുതൽ സ്വർണ്ണ നിക്ഷേപത്തിൽ 11ാം സ്​ഥാനമാണ്​ ഇന്ത്യക്കുള്ളത്​. 558 ടണ്ണാണ്​ ഇന്ത്യയുടെ കരുതൽ സ്വർണ്ണ നിക്ഷേപം. 8,134 ടണ്ണ​ുമായി അമേരിക്കയാണ്​ ഒന്നാം സ്​ഥാനത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muthoot finance
News Summary - Gold holding of 3 Kerala companies more than Australia's
Next Story