Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​...

നോട്ട്​ നിരോധനത്തിന്​ ശേഷം സ്വർണ്ണത്തിൽ കൈവെക്കാൻ മോദി

text_fields
bookmark_border
narendra-modi
cancel

മുംബൈ: നോട്ട്​ നിരോധനത്തിന്​ പിന്നാലെ സമാനമായ വലിയ പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ക ള്ളപണം ഉപയോഗിച്ച്​ വാങ്ങിയ സ്വർണ്ണത്തിന്​ നികുതിയിടാക്കാനുള്ള നീക്കങ്ങളാണ്​ നടക്കുന്നത്​. ഇതോടൊപ്പം കൈവ ശം വെക്കാവുന്ന സ്വർണ്ണത്തിന്​ പരിധി നിശ്​ചയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. പാർലമ​​െൻറി​​​െൻറ വർഷകാല സമ് മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കുമെന്നാണ്​ വാർത്തകൾ.

രേഖകളില്ലാതെ വാങ്ങിയ സ്വർണ്ണത്തിന്​ 30 ശതമാനം നികുതിയും 3 ശതമാനം വിദ്യാഭ്യാസ സെസും ചേർത്ത്​ 33 ശതമാനം സർക്കാറിന്​ നൽകേണ്ടി വരും. പുതിയ പദ്ധതി പ്രകാരം കൈവശം വെക്കാവുന്ന സ്വർണ്ണത്തി​​​െൻറ പരിധി സർക്കാർ നിശ്​ചയിക്കും. അതിന്​ മുകളിൽ കണക്കിൽപ്പെടാത്ത സ്വർണ്ണം കൈവശം വെക്കുന്നവർ നികുതി ഒടുക്കേണ്ടി വരും. വിവാഹിതരായ സ്​ത്രീകളുടെ നിശ്​ചിത തുകക്ക്​ താഴെയുള്ള സ്വർണ്ണാഭരണങ്ങൾ പരിധിയിൽ നിന്ന്​ ഒഴിവാക്കിയേക്കും.

ധനകാര്യവകുപ്പും റവന്യു വകുപ്പും​ സംയുക്​തമായിട്ടാവും പദ്ധതി തയാറാക്കുക. നിലവിലുള്ള ഗോൾഡ്​ ബോണ്ട്​ സ്​കീം നവീകരിക്കാനും കേന്ദ്രസർക്കാറിന്​ പദ്ധതിയുണ്ട്​. പുതിയ സ്​കീം പ്രകാരം വ്യക്​തികൾക്കും ഹിന്ദു അവിഭക്​ത കുടുംബങ്ങൾക്കും നാല്​ കിലോ വരെ സ്വർണ്ണം വാങ്ങാം. ട്രസ്​റ്റുകൾക്ക്​ 25 കിലോ വരെ സ്വർണ്ണം വാങ്ങാനും സാധിക്കും. കാലാവധി പൂർത്തിയാകു​േമ്പാൾ അന്നത്തെ വിപണിമൂല്യത്തിലുള്ള സ്വർണ്ണം ലഭിക്കും. നേരത്തെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ ​ ​േയാജനയെന്ന പേരിൽ ഇത്തര​ത്തിലൊരു പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ, അത്​ പൂർണ്ണമായും വിജയിച്ചിരുന്നില്ല. ഇതേ തുടർന്നാണ്​ പുതിയ പദ്ധതിയുടെ പ്രഖ്യാപനത്തിനുള്ള നീക്കങ്ങൾ നടക്കുന്നത്​.

എന്നാൽ, ധനകാര്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥർ വാർത്ത നിഷേധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsgold bondnarendra modimalayalam news
News Summary - Gold amnesty scheme soon to overcome limited success of earlier IDS-Business news
Next Story