പി.എൻ.ബി തട്ടിപ്പ്: ഗീതാഞ്ജലി ജെംസിെൻറ ഉന്നത ഉദ്യോഗസ്ഥർ രാജിവെച്ചു
text_fieldsന്യൂഡൽഹി: 11300 കോടി രൂപയുടെ പി.എൻ.ബി തട്ടിപ്പ് നടത്തിയ കേസിൽ ഉൾപ്പെട്ട മെഹുൽ ചോക്സിയുടെ സ്ഥാപനത്തിൽ നിന്ന് രണ്ട് ഉന്നത ഉദ്യോഗസ്ഥർ രാജിവെച്ചു. മെഹുൽ ചോക്സി ചെയർമാനായ ഗീതഞ്ജലി ജെംസ് എന്ന സ്ഥാപനത്തിെൻറ കംപ്ലൈൻസ് ഒാഫീസറും കമ്പനി സെക്രട്ടറിയുമായ പാൻഖുരി വാറെങ്കയും ചീഫ് ഫിനാൻഷ്യൽ ഒാഫീസർ ചന്ദ്രകാന്ത് കർക്കരെയുമാണ് രാജിവെച്ചത്.
കമ്പനി നടത്തിയ തട്ടിപ്പ് കംപ്ലൈൻസ് ഒാഫീസറുടെ അറിവോടുകൂടിയാണെന്ന ആരോപണവും തുടർന്നുണ്ടായ അന്വേഷണവുമാണ് പാൻഖുരി വാറെങ്കയുടെ രാജിയിൽ കലാശിച്ചത്. കംപ്ലൈൻസ് ഒാഫീസർ എന്ന ഉയർന്ന തസ്തികയിൽ ഇരിക്കുന്ന തനിക്ക് ഒാഹരി ഉടമകളോട് ഉത്തരവാദിത്തമുണ്ട്. നിലവിലെ അവസ്ഥയിൽ ഇൗ സ്ഥാനത്ത് തുടരാൻ തെൻറ മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് പാൻഖുരി രാജി നൽകിയത്.
ഭാര്യയുെട സർജറി മൂലമുണ്ടായ ബുദ്ധിമുട്ടുകൾ കാരണം ജോലി തുടരാൻ സാധിക്കില്ലെന്നാണ് ചന്ദ്രകാന്ത് കർക്കരെ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
