ഗീതാഞ്ജലി രണ്ട് കേരള ബാങ്കുകളെയും പറ്റിച്ചു
text_fieldsതൃശൂർ: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വായ്പ തട്ടിപ്പ് നടത്തിയ ഗീതാഞ്ജലി ജ്വല്ലേഴ്സ് ഉടമ മെഹുൽ ചോക്സി കേരളത്തിലെ രണ്ട് പഴയ തലമുറ സ്വകാര്യ ബാങ്കുകളെയും കബളിപ്പിച്ചു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ബാങ്കുകളാണ് 50 കോടി രൂപ വീതം നൽകിയത്. 2010-‘11 കാലത്ത് നൽകിയ വായ്പ തിരിച്ച് കിട്ടാതെ കിട്ടാക്കട പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്.
ധനലക്ഷ്മി ബാങ്കാണ് കബളിപ്പിക്കപ്പെട്ട ഒരു ബാങ്ക്. ബാങ്കിെൻറ മുംബൈ ഫോർട്ട് ശാഖ മുഖേനയാണ് വായ്പയെടുത്തത്. ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ഗീതാഞ്ജലി ജെംസുമായി കത്തിടപാട് നടത്തി വന്നെങ്കിലും വായ്പ തിരിച്ചടച്ചില്ല. ക്രമേണ തുക കിട്ടാക്കടത്തിെൻറ പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. അടുത്ത ബാങ്കിലും സമാന രീതിയിൽ തട്ടിപ്പ് നടന്നതായാണ് വിവരം.
അതേസമയം, ബാങ്കുകളിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങളെ അറിയിക്കാൻ ‘വിസിൽ ബ്ലോ’ചെയ്യാൻ ജീവനക്കാർ ഭയക്കുകയാണെന്ന് ബാങ്കുകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇത്തരത്തിൽ ചെയ്തവർ നേരിട്ട ദുരനുഭവമാണ് കാരണം. ധനലക്ഷ്മി ബാങ്കിെൻറതന്നെ മുംബൈ ശാഖയിൽനിന്ന് 400 കോടി രൂപയുടെ തട്ടിപ്പ് നടന്നതിനെക്കുറിച്ച് മാനേജ്മെൻറിനും റിസർവ് ബാങ്കിനും വിവരം നൽകിയതിനാണ് ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷെൻറ ദേശീയ ൈവസ് പ്രസിഡൻറായിരുന്ന പി.വി. മോഹനൻ പിരിച്ചുവിടപ്പെട്ടതെന്നാണ് ജീവനക്കാർ പറയുന്നത്. ധനലക്ഷ്മിയിൽതന്നെ ഒരു വനിത ഒാഫിസറെയും ഇത്തരത്തിൽ പിരിച്ചു വിട്ടിട്ടുണ്ട്.
ബാങ്കിെൻറ ഡയറക്ടർമാർ അടക്കമുള്ള ഉന്നത വൃത്തങ്ങളുെട നേരിട്ടുള്ള ഇടപെടൽ ഇല്ലാതെ വൻതുക വായ്പ അനുവദിക്കാൻ കഴിയില്ല. തിരിച്ചടവ് ഇല്ലാതായാൽ ഒന്നുകിൽ മൂടിവെച്ച് കിട്ടാക്കട പട്ടികയിൽപ്പെടുത്തും. നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും ഇടപാട് പുറത്തു വന്നതുപോലെ കാര്യം വെളിച്ചത്തായാൽ ജൂനിയറായ ജീവനക്കാർക്ക് പിടിവീഴും. പഞ്ചാബ് നാഷനൽ ബാങ്കിലും ആദ്യം ജൂനിയർ ഒാഫിസർമാരാണ് ഇരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
