നോട്ട് പിൻവലിക്കലും ജി.എസ്.ടിയും ചതിച്ചു; ഇന്ത്യയുടെ വളർച്ച നിരക്ക് കുറഞ്ഞു
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി വളർച്ചയിൽ കുറവ്. 5.7 ശതമാനമാണ് ഏപ്രിൽ-ജൂൺ മാസത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്. കഴിഞ്ഞ പാദത്തിൽ ഇത് 6.1 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ ഇന്ത്യയിൽ 7.9 ആയിരുന്നു ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്. ചരക്ക് സേവന നികുതിയും, നോട്ട് പിൻവലിക്കലുമാണ് സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ ജി.ഡി.പി നിരക്ക് കുറയുന്നതിന് കാരണം.
നിർമാണ മേഖലയിലെ തകർച്ചയാണ് ജി.ഡി.പി നിരക്ക് കുത്തനെ കുറയുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിർമാണ മേഖല 1.2 ശതമാനത്തിെൻറ ഇടിവാണ് ഉണ്ടായത്. ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സർവീസ് എന്നിവയിലെല്ലാം തിരിച്ചടിയുണ്ടായി. കേന്ദ്രസർക്കാറിെൻറ സാമ്പത്തിക നയങ്ങളിലെ പോരായ്മയാണ് ഇൗ മേഖലകളിലെ തിരിച്ചടിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനം മൂലം സാധനങ്ങളുടെ ആവശ്യകതയിൽ കുറവുണ്ടായതായാണ് വിലയിരുത്തൽ. ഇത് സാമ്പത്തിക വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുകയായിരുന്നു. ഇതിനൊപ്പം ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കി തുടങ്ങിയ ചരക്ക് സേവന നികുതിയും താൽക്കാലികമായെങ്കിലും സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
