ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്കിൽ കുറവ്
text_fieldsന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ച നിരക്കിൽ കുറവ്. 6.1 ശതമാനമാണ് നാലാം പാദത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്. ഒക്ടോബർ-ഡിസംബർ മാസത്തിൽ അവസാനിപ്പിച്ച സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ 7 ശതമാനമായിരുന്നു വളർച്ച.
2016-2017 സാമ്പത്തിക വർഷത്തിൽ 7.1 ശതമാനമാണ് ഇന്ത്യയുടെ ആകെ ജി.ഡി.പി വളർച്ച നിരക്ക്. മുൻവർഷങ്ങളുമായി താരത്മ്യം ചെയ്യുേമ്പാൾ സാമ്പത്തിക വളർച്ച ഇൗ വർഷം കുറവാണ്. നോട്ട് നിരോധനമാണ് സാമ്പത്തിക രംഗത്തിന് തിരിച്ചടിയായതെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് വർഷം പുർത്തിയാക്കുന്ന നരേന്ദ്ര മോദി സർക്കാറിന് ഒട്ടും ആശ്വാസം പകരുന്നതല്ല ജി.ഡി.പി വളർച്ച നിരക്കുകൾ. മോദി സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായെന്ന് സൂചനകളാണ് പുതിയ കണക്കുകൾ നൽകുന്നത്. എന്നാൽ ജൂലൈയിൽ ജി.എസ്.ടി നടപ്പിലാകുന്നതോടെ സാമ്പത്തിക രംഗത്ത് ഉണർവുണ്ടാകുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ.
നാലാം പാദത്തിൽ കൃഷി, വനം, മൽസ്യ മേഖല എന്നിവയിൽ 5.2 ശതമാനം വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത്. ഖനി–ക്വാറി സെക്ടറിൽ 6.4 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഇലക്ട്രിസിറ്റി, ഗ്യാസ് തുടങ്ങിയ മേഖലയിൽ 6.1 ശതമാനമാണ് വളർച്ച നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)