നോട്ട് പിൻവലിക്കൽ:മൂന്നാം പാദത്തിൽ വളർച്ച നിരക്ക് കുറവ്
text_fieldsന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ ഇന്ത്യയുടെ അഭ്യന്തര ഉൽപാദന വളർച്ച നിരക്ക് 7 ശതമാനം. സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പാണ് ഇതുസംബന്ധിച്ച ഒൗദ്യോഗിക കണക്കുകൾ പുറത്ത് വിട്ടത്. നോട്ട് പിൻവലിക്കൽ തീരുമാനം മൂലം ജി.ഡി.പി വളർച്ച 6.1 ശതമാനം വരെ താഴുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നാൽ അത്രത്തോളം മോശം സ്ഥിതി സമ്പദ്വ്യവസ്ഥക്ക് ഉണ്ടായില്ല. രണ്ടാം പാദത്തിൽ 7.4 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച നിരക്ക്.
People projected negative impact of #DeMonetisation on GDP, but its not so we maintained growth at 7%: Eco Affairs Secy Shaktikanta Das pic.twitter.com/b2FuwhGkhx
— ANI (@ANI_news) February 28, 2017
പൊതുഭരണം, പ്രതിരോധം, വ്യാപാരം, ഗതാഗതം, ഹോട്ടൽ വ്യവസായം, വാർത്ത വിനിമയം എന്നീ മേഖലകളിലെല്ലാം എഴ് ശതമാനം വളർച്ച രേഖപ്പെടുത്തി. മൽസ്യബന്ധനം, ഖനനം, വൈദ്യൂതി, ഗ്യാസ്്്, കെട്ടിട നിർമാണം എന്നീ മേഖലകളിൽ 1.3 മുതൽ 6.5 ശതമാനം വരെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ ജി.ഡി.പി വളർച്ച 7.1 ശതമാനം വരെ ആയിരിക്കുമെന്നും സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കുകളിൽ ഉണ്ട്. പല മേഖലകളിലും ഇതിലും ഉയർന്ന ജി.ഡി.പി വളർച്ച ലക്ഷ്യം െവച്ചിരുന്നുവെങ്കിലും നോട്ട് പിൻവലിക്കൽ തീരുമാനമാണ് ഉയർന്ന വളർച്ചക്ക് തടസമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
